Friday, 10 February 2017

എസ്  വി വി നിലയത്തിലെ കുരുന്നുകളുടെ കൂടാരത്തിൽ ഒരു പഠന പ്രവർത്തനം 
                 പ്രവർത്തനാധിഷ്ഠിതമാണ്  മെച്ചപ്പെട്ട പഠന പ്രക്രിയ. ഇത്തരം പഠനപ്രക്രിയകളിലൂടെ ഉത്പന്നങ്ങൾ നിർമിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ക്ലാസ് മുറികൾ അറിവിന്റെ നിർമാണ കേന്ദ്രങ്ങളായി മാറുന്നു. ഇവിടെ LKG , UKG  ക്ലാസ് റൂമുകളിൽ സൃഷ്ടിക്കപ്പെട്ട പഠന  ഉത്പന്നങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. കൂട്ടുകാരുടെ ഓരോ സൃഷ്ടിയെയും കണ്ടും തൊട്ടറിഞ്ഞും അറിവുകൾ മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്യുന്നു. ഇതാണ് ക്ലാസ് റൂമുകളിലെ നിശബ്ദ വിപ്ലവം....
                    KG സെക്ഷനുകളിലെ പഠന ഉത്പന്നങ്ങളുടെ ശേഖരണം ബഹു. പ്രിൻസിപ്പൽ ശ്രീ.ശ്രീകണ്ഠൻ നായർ ഉൽഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും വളരെ ആസ്വാദമോടെ ഈ സംരംഭത്തെ ഏറ്റെടുത്തു. ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ.........






             വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി ...................

Sunday, 29 January 2017


ശ്രീ വിദ്യാധിരാജ വിദ്യാനിലയം H S S നെയ്യാറ്റിൻകര 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം Jan 2017 

                                  വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിച്ചു ഇന്ന് രാവിലെ 9.30 മണിക്ക് സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയ രക്ഷകർത്താക്കളോടു പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും അഭിവൃദ്ധി പ്രാപിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തു. നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാകുന്നതിനു കാരണമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെയും കുട്ടികളിൽ പടർന്നു പിടിച്ചിട്ടുള്ള മദ്യം ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളിൽ നിന്നും തുണച്ചു നീക്കുന്നതിന് സ്കൂൾ അധികാരികളും വിദ്യാഭ്യാസ വകുപ്പും കൈക്കൊള്ളുന്ന സംരംഭങ്ങളോട് സഹകരിക്കുന്നതോടൊപ്പം രക്ഷാകർത്താവ് എന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റാനുള്ള ജാഗ്രത കാണിക്കുകയും വേണം. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്തു. പച്ചക്കറി കൃഷി, പരിസര ശുചീകരണം കുടിവെള്ളം പാഴാക്കാതെയും മലിനമാകാതെയുമുള്ള നടപടികൾ സർവോപരി വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യം യോഗത്തിൽ ചർച്ച ചെയ്തു. 75ൽ പരം രക്ഷകർത്താക്കൾ പങ്കെടുത്തു.

Friday, 27 January 2017


റിപ്പബ്ലിക്ക് ദിനാഘോഷം
 നമ്മുടെ ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനം സമുചിതമായി എസ് .വി.വി. നിലയം ആഘോഷിച്ചു. രാവിലെ 8.30 നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ശ്രീകണ്ഠൻ നായർ സാർ പതാക ഉയർത്തി. 





ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുന്നതിനും നല്ലൊരു പൗരനായി ഓരോ കുട്ടികളും മാറുവാനും തദവസരത്തിൽ സാർ ആഹ്വനം ചെയ്തു. തുടർന്ന് അധ്യാപകരായ 
  • ശ്രീമതി .രഞ്ജിനി  

 

 

 ശ്രീമതി .സുചരിത 

 
                                         എന്നിവർ കുട്ടികളോട് സംസാരിച്ചു. അതിനു ശേഷം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

 


വീണ്ടും പുത്തൻ വിശേഷങ്ങളുമായി "സ്വാമി "................