ശ്രീ വിദ്യാധിരാജ വിദ്യാനിലയം H S S നെയ്യാറ്റിൻകര
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം Jan 2017
വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിച്ചു ഇന്ന് രാവിലെ 9.30 മണിക്ക് സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയ രക്ഷകർത്താക്കളോടു പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും അഭിവൃദ്ധി പ്രാപിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തു. നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാകുന്നതിനു കാരണമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെയും കുട്ടികളിൽ പടർന്നു പിടിച്ചിട്ടുള്ള മദ്യം ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളിൽ നിന്നും തുണച്ചു നീക്കുന്നതിന് സ്കൂൾ അധികാരികളും വിദ്യാഭ്യാസ വകുപ്പും കൈക്കൊള്ളുന്ന സംരംഭങ്ങളോട് സഹകരിക്കുന്നതോടൊപ്പം രക്ഷാകർത്താവ് എന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റാനുള്ള ജാഗ്രത കാണിക്കുകയും വേണം. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്തു. പച്ചക്കറി കൃഷി, പരിസര ശുചീകരണം കുടിവെള്ളം പാഴാക്കാതെയും മലിനമാകാതെയുമുള്ള നടപടികൾ സർവോപരി വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യം യോഗത്തിൽ ചർച്ച ചെയ്തു. 75ൽ പരം രക്ഷകർത്താക്കൾ പങ്കെടുത്തു.