Friday, 10 February 2017

എസ്  വി വി നിലയത്തിലെ കുരുന്നുകളുടെ കൂടാരത്തിൽ ഒരു പഠന പ്രവർത്തനം 
                 പ്രവർത്തനാധിഷ്ഠിതമാണ്  മെച്ചപ്പെട്ട പഠന പ്രക്രിയ. ഇത്തരം പഠനപ്രക്രിയകളിലൂടെ ഉത്പന്നങ്ങൾ നിർമിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ക്ലാസ് മുറികൾ അറിവിന്റെ നിർമാണ കേന്ദ്രങ്ങളായി മാറുന്നു. ഇവിടെ LKG , UKG  ക്ലാസ് റൂമുകളിൽ സൃഷ്ടിക്കപ്പെട്ട പഠന  ഉത്പന്നങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. കൂട്ടുകാരുടെ ഓരോ സൃഷ്ടിയെയും കണ്ടും തൊട്ടറിഞ്ഞും അറിവുകൾ മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്യുന്നു. ഇതാണ് ക്ലാസ് റൂമുകളിലെ നിശബ്ദ വിപ്ലവം....
                    KG സെക്ഷനുകളിലെ പഠന ഉത്പന്നങ്ങളുടെ ശേഖരണം ബഹു. പ്രിൻസിപ്പൽ ശ്രീ.ശ്രീകണ്ഠൻ നായർ ഉൽഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും വളരെ ആസ്വാദമോടെ ഈ സംരംഭത്തെ ഏറ്റെടുത്തു. ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ.........






             വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി ...................