Wednesday, 14 December 2016


ഏകദേശം രണ്ടായിരം വർഷങ്ങൾക്ക്  മുൻപ് മഞ്ഞുകോരിചൊരിയുന്ന ഒരു ഡിസംബർ  25  നു ബേദലഹേമിലെ ഒരു കാലിത്തൊഴുത്തിൽ യൊസേഫിന്റെയും മാറിയയുടെയും പുത്രനായി മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ഉണ്ണി യേശു ജനിച്ചു . ഈ ദിനമാണ് ലോകമെങ്ങും ക്രിസ്തുമ സായി ആഘോഷിക്കുന്നത്. ശാന്തിയും സമാധാനവും മാനവരാശിക്ക് പ്രദാനം  ചെയ്ത ഈ പുണ്ണ്യ ജന്മ്മം തിന്മയിൽ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കാനാണ് ശ്രമിച്ചതു.
                           കാലത്തെ A. D യെന്നും B . C എന്നും രണ്ടായി തിരിച്ചതിനു കാരണം യേശുവിന്റെ ജനനമായിരുന്നു.   യേശുവിന്റെ ജനന സമയത്തു ദൂതന്മാർ പറഞ്ഞത് ഇപ്രകാരമായിരുന്നു "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം , ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം "എന്നാണ്. യേശുവിന്റെ ജനനത്തിന്റെ ഉദ്ദേശ്യം ദൈവത്തിന്റെ ഹിത പ്രകാരം സർവ മാനവരെയും പാപത്തിൽ നിന്ന് വീണ്ടെടുക്കുക എന്നുള്ളതാണ്. മനുഷ്യനെ ക്ഷമയുടെ ആദിപാഠങ്ങൾ പഠിപ്പിച്ചത് യേശുവാണ്. "നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക ",  "നിന്റെ കൂട്ടുകാരന് വിശന്നാൽ അവനു  തിന്മാൻ കൊടുക്കുക ", "രണ്ടുടുപ്പുള്ളവൻ ഇല്ലാത്തവന് ഒന്ന് കൊടുക്കുക "എന്നീ മഹത്തായ ആശയങ്ങൾ ലോകത്തിനു പ്രധാനം ചെയ്ത മനുഷ്യ സ്നേഹിയാണ് ജീസസ് . അദ്ദേഹം ഈ കാര്യങ്ങൾ തന്റെ ശിഷ്യൻമാരെ പഠിപ്പിക്കുക മാത്രമല്ല അത് തന്റെ ജീവിതത്തിൽ പ്രയോഗികമാക്കിയ നല്ല ഗുരുനാഥനാണ് ഈ പുണ്ണ്യാത്മാവ്. മനുഷ്യ മനസിന് ആന്ദനം പ്രദാനം ചെയ്യുന്ന കമനീയ മണിമുത്തുകളാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇങ്ങനെ ശ്രോതാക്കളെ സ്നേഹം കൊണ്ട് കീഴടക്കിയ ഈ വ്യക്തി പ്രഭാവം മനുഷ്യ മനസ്സിൽ ചിര പ്രതിഷ്ഠ നേടി . ശാന്തിയുടെയും സമാധാനത്തിന്റെയും സഹിഷ്ണതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഈ യേശുദേവന്റെ ജനന ദിവസമായ ക്രിസ്തുമസ് നാളിൽ സകല ഐശ്വര്യവും നന്മയും കൃപയും ഈശ്വരൻ നൽകുകയും പുതിയ വർഷം എല്ലാവിധ അനുഗ്രഹങ്ങളും ഈ സർവ്വ  കൃപാലുവായ ദൈവം പ്രിയപ്പെട്ട കൂട്ടുകാർക്കു നൽകട്ടെ.............
       


എസ് .വി . വി നിലയവും സമുചിതമായി ക്രിസ്തുമസ് ആഘോഷിച്ചു. കൂട്ടുകാർ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്കൂളിലെ ക്രിസ്തുമസ് ക്വയർ അംഗങ്ങളും ക്രിസ്തുമസ് അപ്പൂപ്പനും ക്ലാസ്സുകളിൽ എത്തി കൂട്ടുകാരെ അനുഗ്രഹിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. ഏവർക്കും സ്വാമിയുടെ ക്രിസ്തുമസ് ആശംസകൾ .................

Tuesday, 13 December 2016

നെയ്യാറ്റിൻകര  സബ് ജില്ലാ കലോത്സവത്തിൽ എസ്.വി.വി.നിലയത്തിലെ കുട്ടികൾ സജീവമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. സമ്മാനാർഹരായവരുടെ പേര് വിവരം ചുവടെ ചേർക്കുന്നു. എസ്.വി.വി.നിലയത്തിലെ അഭിമാനാർഹരായ  കൂട്ടുകാർക്കു സ്വാമിയുടെ അഭിനന്ദനങ്ങൾ. 
SUB DISTRICT കലോത്സവ വിജയികൾ
  • Anaswara -4A- Light Music - Ist 
  • Vismaya - 3A - FolkDance & Bharathanatyam- Ist
  • Anaswara & Party- 4A- GroupSong-Ist
  • Seyyad- 6B- Elocution English- Ist
  • Balasankar- 9C- LightMusic & ClassicalMusic                               &KadhakaliSangeetham- Ist
  • Brijo J Francis -9C- Elocution English - Ist
  • HanDev H B - 8D- Odakkuzhal - Ist
  • Abhinav - 9B - Thabala - Ist
  • Sheron & Party - 8B -Vrindavadayam- Ist
  • Krithika K Nair - +1B - Thabala & Jas - Ist
  • Asif Manzoor - +2B
  • Elocution Malayalam - Ist             
    






                വീണ്ടും പുത്തൻ വിശേഷങ്ങളുമായി  സ്വാമി.............



ഡിസംബർ  1 - ലോക എയ്ഡ്സ് ദിനം 

     ലോക എയ്ഡ്സ്  ദിനം  എസ് .വി .വി .നിലയം സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം  പ്രത്യേക അസംബ്ലി കൂടുകയും എയ്ഡ്സ് ദിന  പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ശ്രീമതി.മീന ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ബോധവത്കരണത്തെയും ലക്ഷ്യമാക്കി  ഒരു സന്ദേശം നൽകുകയുണ്ടായി. 

DECEMBER - 1 WORLD AIDS DAY  

               AIDS എന്ന രോഗാവസ്ഥയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . മനുഷ്യകുലത്തെ വല്ലാതെ ആകുലപ്പെടുത്തിയ ഈ രോഗം ഇന്ന് ഒരളവോളം നിയന്ത്രണ വിധേയമാണെന്നു  പറയാം.  
              മനുഷ്യൻ ചിമ്പാന്സിയെ ആഹാരത്തിനായി വേട്ടയാടപ്പെട്ടിരുന്നു. അങ്ങനെ ചിമ്പാൻസിയുമായുള്ള മനുഷ്യന്റെ സമ്പർക്കത്തിലൂടെ simian immuno deficiency virus(S I V )
ചിമ്പാന്സിയിൽ നിന്ന് മനുഷ്യ ശരീരത്തിലേക്ക് കടന്നു. ഈ വൈറസിന്  മ്യൂട്ടേഷൻ സംഭവിച്ചു അത് Human Immuno Deficiency Virus (H I V ) ആയി മാറി.ആദ്യമായി ഇതു കണ്ടെത്തിയത് Africa യിലാണ് .പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.
                AIDS - Acquired Immuno Deficiency Virus എന്ന രോഗാവസ്ഥയ്ക്കു കാരണം H I V- Human Immuno Deficiency Virus ആണ് . H I V അണുബാധ ഇന്നും ലോകത്തു നിലനിൽക്കുന്നുവെന്നും H I V പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ സമൂഹത്തിനു ചെയ്യാനുണ്ടെന്നും മാനവരാശിയെ ഓർമിപ്പിക്കുന്നതിനാണ് December 1 ലോകമെങ്ങും AIDS ദിനം ആചരിക്കുന്നത്.
                   സമൂഹത്തിൽ ഇനി ഒരു H I V അണുബാധ പോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുൻകരുതലുകളും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. 
                 "സൂക്ഷിച്ചാൽ ദുഖിക്കേണ്ട" 
                 മനുഷ്യ ജീവിതത്തിൽ നിർണായകമായ കാലഘട്ടമാണ് കൗമാരം. ശാരീരികവും മാനസികവുമായ വളർച്ചയുടെ നിർണായക ഘട്ടമാണ് ഈ പ്രായം. രോഗ ബധിതരാകാതിരിക്കാൻ ചെറുപ്രായം മുതലേ ശ്രദ്ധിക്കണം .പലവിധ കാരണങ്ങളാൽ എയ്ഡ്സ് ബാധിക്കും . സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഓരോ സിറിഞ്ച് ഉപയോഗിച്ചു സംഘം ചേർന്നുള്ള മയക്കു മരുന്ന് കുത്തിവയ്പ്പ്, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം , സിരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ ഇവയിലൂടെയൊക്കെയാവാം രോഗത്തിലേക്കു വഴുതി വീഴുന്നത് . ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കൗമാരക്കാരാണ് രോഗബാധിതരാകുന്നതിൽ കൂടുതലും.
                    കേരളത്തിൽ ആദ്യമായി HIV infection report ചെയ്യപ്പെടുന്നത് 1987 ലാണ് . പ്രധിവിധി ഇല്ലാത്ത രോഗങ്ങളുടെ പട്ടികയിലാണ് AIDS. പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന മാരക രോഗം. എന്നാൽ വർഷങ്ങളുടെ പ്രവർത്തന ഫലമായി കേരളം ഒരു നേട്ടം കൈയ്യെത്തിപ്പിടിച്ചിരിക്കുകയാണ്. AIDS നിമിത്തം മരിക്കുന്നവരുടെ പട്ടികയിൽ കേരളം ഇന്നും ഏറെ പിന്നിലാണ്. സമഗ്രമായ ആരോഗ്യ പദ്ധതിയും ക്രിയാത്മകമായ പ്രവർത്തനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. സംസ്ഥാനത്തു ഇത് വരെ 4673 പേരാണ് AIDS ബാധിച്ചു മരിച്ചത്.കേരളത്തിൽ ഓരോ വർഷവും ആനുപാതികമായി രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു.
                     മാറുന്ന ജീവിത സാഹചര്യങ്ങളിൽ HIV പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില മുൻ കരുതലുകൾ എടുത്താൽ HIV virus കളുടെ വ്യാപനം പൂർണമായും തടയാൻ കഴിയും. HIV അണുബാധിതർ സമൂഹത്തിൽ നിന്നും ചിലപ്പോൾ വീട്ടിൽ നിന്ന് പോലും ഒറ്റപെടുന്നവരാണ്. സാമൂഹിധ് നിന്ദയും വിവേചനവും ഭയന്നാണ് HIV അണുബാധിതർ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്ക് വര മടിക്കുന്നത്. ആവശ്യമായ കരുതലും പരിചരണവയും നൽകി  HIV  അണുബാധിതരെ സമൂഹത്തിന്റെ ഭാഗമാക്കി കാണുന്നത് എയ്ഡ്സ് ദിനം ഓർമിപ്പിക്കുന്നതു. 
                   ഒറ്റപെടലും വിവേചനവും ഇല്ലെങ്കിൽ സമൂഹത്തിലെ മുഴുവൻ HIV അണുബാധിതരെ കണ്ടെത്താനും അത് വഴി അവർക്കു ശെരിയായ മാർഗ നിർദേശങ്ങളും ചികിത്‌സയും ലഭ്യമാക്കാനും കഴിയും .ആദ്യ കാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ പ്രതിരോധശേഷി നഷ്ട്ടപെട്ടു മറ്റു രോഗങ്ങൾ ബാധിച്ചു ഒന്നോ രണ്ടോ വർഷങ്ങളിൽ മരിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. 
                   ഇന്ന് HIV/എയ്ഡ്സ് നു നൂതന ചികിത്സ രീതികൾ ഉണ്ട് അതിൽ പ്രധാനമാണ് ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് (ART ). ഇത് വഴി HIV അണുബാധിതരുടെ രോഗിയും വീണ്ടെടുത്തു സാധാരണ  ജീവിതം നയിക്കാനും സാധിക്കുന്നു. ബഹു ഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സ രീതികളെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ല . 
                    ചികിത്സ ആവശ്യമുള്ള മുഴുവൻ HIV അണുബാധിതർക്കും ഈ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ HIV മൂലമുള്ള മരണ നിരക്ക് കുറയ്ക്കാൻ കഴിയും .
                         രോഗം വന്നിട്ട് ചികിത്‌സിച്ചു ഭേദമാകുന്നതിനെകാൾ  നല്ലതു രോഗം വരാതെ സൂക്ഷിക്കലാണ് എന്ന പഴംചൊല്ലിനു ഏറെ പഴക്കമുണ്ട് .എന്നിരുന്നാലും പലപ്പോഴും ഈ വസ്തുത നാം മറക്കുന്നത് കൊണ്ടാണ് ഒഴിവാക്കാൻ സാധിക്കുമായിരുന്ന പല രോഗങ്ങളും നമ്മെ പിടികൂടുന്നത്. അപൂർവം ചില രോഗങ്ങൾ ഒഴികെ മിക്കവാറും രോഗങ്ങൾ ശെരിയായ ജീവിത ശൈലികൊണ്ടും പ്രതിരോധ മാർഗ്ഗങ്ങൾ  ഉപയോഗിച്ചും തടുത്തു നിർത്താവുന്നവയാണ്. മറ്റു ചിലതാവട്ടെ നേരത്തെ തന്നെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും മാറ്റിയെടുക്കാവുന്നതും.
                      HIV പ്രധിരോധത്തിനു ഓരോ പൗരനും മുൻകൈ എടുക്കണമെന്ന ആഹ്വാനവുമായി നാം ഈ വർഷം എയ്ഡ്സ് ദിനം ആചരിക്കുന്നത് .
                 "കൺ തുറക്കാം ,പ്രതീക്ഷയുടെ    പുലരിയിലേയ്ക്ക് "
                          "ഒരുമയിൽ  നീങ്ങാം .............
                            HIV പ്രതിരോധിക്കാം ............"
               
    ഡിസംബർ 3  , 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി wonder-la യിലേയ്ക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും വളരെ ഉല്ലാസപ്രദമാക്കി ഈ യാത്ര. 






             കുംഫു  എന്ന ആയോധന കലയുടെ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം എസ് .വി.വി.നിലയത്തിലെ 10 ആം ക്ലാസ് വിദ്യാർഥി ആദർശ് ജെ.ജെ നേടുകയുണ്ടായി. ഈ കൂട്ടുകാരന് സ്വാമിയുടെ അഭിനന്ദനങ്ങൾ.





ഡിസംബർ 8 - കേരളം അണി ചേർന്നു ..
                      ഹരിതകേരളം മിഷനിലേക്കു ..............
 എസ്.വി.വി. നിലയവും ഈ മിഷനിൽ പങ്കാളിയായി. വിവിധ ഇനം പച്ചക്കറി തൈകൾ സ്കൗട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടുകയുണ്ടായി. ഇതിന്റെ ഉത്‌ഘാടനം നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ  നടത്തുകയുണ്ടായി.

ഹരിതകേരള മിഷന്റെ ലക്ഷ്യങ്ങൾ 
  • ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി,ജലസംരക്ഷണ വികസന, ശുചിത്വ പ്രവർത്തനങ്ങൾ .
  • ഭാവി തലമുറയ്ക്ക് ശുദ്ധ  വായു, വെള്ളം, മണ്ണ് , ഭക്ഷണം എന്നിവ ഉറപ്പാക്കുന്നു. 
  • സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്വകാര്യ ആഫീസുകൾ സംഘടനകൾ തുടങ്ങിയവയുടെ കൂട്ടായ്മകൾ. 
  • വിദ്യാർഥികളുടെയും യുവാക്കളുടെയും മുതിർന്നവരുടെയുടെയും കൂട്ടായ്മ. 



                     വീണ്ടും പുത്തൻ വിശേഷങ്ങളുമായി  സ്വാമി.............