Wednesday, 14 December 2016


ഏകദേശം രണ്ടായിരം വർഷങ്ങൾക്ക്  മുൻപ് മഞ്ഞുകോരിചൊരിയുന്ന ഒരു ഡിസംബർ  25  നു ബേദലഹേമിലെ ഒരു കാലിത്തൊഴുത്തിൽ യൊസേഫിന്റെയും മാറിയയുടെയും പുത്രനായി മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ഉണ്ണി യേശു ജനിച്ചു . ഈ ദിനമാണ് ലോകമെങ്ങും ക്രിസ്തുമ സായി ആഘോഷിക്കുന്നത്. ശാന്തിയും സമാധാനവും മാനവരാശിക്ക് പ്രദാനം  ചെയ്ത ഈ പുണ്ണ്യ ജന്മ്മം തിന്മയിൽ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കാനാണ് ശ്രമിച്ചതു.
                           കാലത്തെ A. D യെന്നും B . C എന്നും രണ്ടായി തിരിച്ചതിനു കാരണം യേശുവിന്റെ ജനനമായിരുന്നു.   യേശുവിന്റെ ജനന സമയത്തു ദൂതന്മാർ പറഞ്ഞത് ഇപ്രകാരമായിരുന്നു "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം , ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം "എന്നാണ്. യേശുവിന്റെ ജനനത്തിന്റെ ഉദ്ദേശ്യം ദൈവത്തിന്റെ ഹിത പ്രകാരം സർവ മാനവരെയും പാപത്തിൽ നിന്ന് വീണ്ടെടുക്കുക എന്നുള്ളതാണ്. മനുഷ്യനെ ക്ഷമയുടെ ആദിപാഠങ്ങൾ പഠിപ്പിച്ചത് യേശുവാണ്. "നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക ",  "നിന്റെ കൂട്ടുകാരന് വിശന്നാൽ അവനു  തിന്മാൻ കൊടുക്കുക ", "രണ്ടുടുപ്പുള്ളവൻ ഇല്ലാത്തവന് ഒന്ന് കൊടുക്കുക "എന്നീ മഹത്തായ ആശയങ്ങൾ ലോകത്തിനു പ്രധാനം ചെയ്ത മനുഷ്യ സ്നേഹിയാണ് ജീസസ് . അദ്ദേഹം ഈ കാര്യങ്ങൾ തന്റെ ശിഷ്യൻമാരെ പഠിപ്പിക്കുക മാത്രമല്ല അത് തന്റെ ജീവിതത്തിൽ പ്രയോഗികമാക്കിയ നല്ല ഗുരുനാഥനാണ് ഈ പുണ്ണ്യാത്മാവ്. മനുഷ്യ മനസിന് ആന്ദനം പ്രദാനം ചെയ്യുന്ന കമനീയ മണിമുത്തുകളാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇങ്ങനെ ശ്രോതാക്കളെ സ്നേഹം കൊണ്ട് കീഴടക്കിയ ഈ വ്യക്തി പ്രഭാവം മനുഷ്യ മനസ്സിൽ ചിര പ്രതിഷ്ഠ നേടി . ശാന്തിയുടെയും സമാധാനത്തിന്റെയും സഹിഷ്ണതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഈ യേശുദേവന്റെ ജനന ദിവസമായ ക്രിസ്തുമസ് നാളിൽ സകല ഐശ്വര്യവും നന്മയും കൃപയും ഈശ്വരൻ നൽകുകയും പുതിയ വർഷം എല്ലാവിധ അനുഗ്രഹങ്ങളും ഈ സർവ്വ  കൃപാലുവായ ദൈവം പ്രിയപ്പെട്ട കൂട്ടുകാർക്കു നൽകട്ടെ.............
       


എസ് .വി . വി നിലയവും സമുചിതമായി ക്രിസ്തുമസ് ആഘോഷിച്ചു. കൂട്ടുകാർ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്കൂളിലെ ക്രിസ്തുമസ് ക്വയർ അംഗങ്ങളും ക്രിസ്തുമസ് അപ്പൂപ്പനും ക്ലാസ്സുകളിൽ എത്തി കൂട്ടുകാരെ അനുഗ്രഹിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. ഏവർക്കും സ്വാമിയുടെ ക്രിസ്തുമസ് ആശംസകൾ .................