Friday, 23 September 2016


198th B.P. Open, Scout group S.V.V Nilayam
  
               സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
 ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ 
  • മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക .
  • അർഹമായ അംഗീകാരം നേടിയെടുക്കൽ .
  • മത്സര ബുദ്ധി .
  • വെല്ലുവിളികൾ ഏറ്റെടുക്കൽ.
  • നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക .
  • സ്വാശ്രയ ശീലം 
  • തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക.
  • നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക.
  • പ്രകൃതിയെ തിരിച്ചറിയുക.
  • പൗരബോധം വളർത്തുക. 
  • ഉത്തരവാദിത്വ ബോധം വളർത്തുക.
  • കൃത്യനിഷ്ട , സത്യസന്ധ്യത .
  •  ദേശീയോഗ്രന്ഥത വളർത്തുക  തുടങ്ങിയവയാണ് 
സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ 
  • സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക.
  • ബാഡ്ജ് പദ്ധതി .
  • കളികൾ 
  • പ്രകൃതി വിജ്ഞാന വിദ്യ 
  • പയനിയറിങ് 
  • പ്രഥമ ശുശ്രൂഷ 
  • സിഗ്നലിങ് 
  • അനുമാനം 
  • സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും 
  • ക്യാമ്പിംഗ് 
  • ഹൈക്ക് 
  • ക്യാമ്പ് ഫെയർ 
  • നിരീക്ഷണവും നിഗമനവും 
  • ആഘോഷങ്ങൾ 
  • സർവമത പ്രാർത്ഥന .


      











 വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന ഓപ്പൺ ഗ്രൂപ്പാണിത്. ഇതിനു ശക്തമായ നേതൃത്വം നൽകുന്നത് സ്കൗട്ട് മാസ്റ്റർ ആയ ശ്രീ. വേണുഗോപാലൻ സാറാണ്. ഇപ്പോൾ രണ്ടു യൂനിറ്റിലായി 60 കുട്ടികളുണ്ട്. ഇതിൽ 17 പേർ രാജ്യ പുരസ്‌കാര പരീക്ഷയ്ക്ക് തയ്യാറായി നില്കുന്നു. 15 കേഡറ്റുകൾ തൃതീയ സോപാൻ പരീക്ഷയ്ക്കും 18 പേർ ദ്വിതീയ സോപാൻ പരീക്ഷയ്ക്കും തയ്യാറെടുക്കുന്നു. 
           വിവിധ തരം പ്രവർത്തനങ്ങൾ ഈ കേഡറ്റുകൾ കാഴ്ച വയ്ക്കുന്നുണ്ട്. പെട്രോൾ ക്യാമ്പുകളും ഹൈക്കുകളും പ്രകൃതി പഠന യാത്രയും കേഡറ്റുകൾ നടത്തി കഴിഞ്ഞു.
           സാനിറ്റേഷൻ പ്രൊമോഷന്റെ ഭാഗമായി വീടുകൾ സന്ദർശിച്ചു്  ശുചിത്വം ,ആരോഗ്യം ,സാമൂഹിക പങ്കാളിത്വം തുടങ്ങിയവയിൽ ബോധവത്കരണം നടത്തുകയുണ്ടായി. അവ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. 
            നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുമായി സഹകരിച്ചു കൂട്ടപ്പന തോട് വൃത്തിയാക്കി. കൂടാതെ മിനി സിവിൽ സെഷൻ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. 
          
  കിച്ചൻ ഗാർഡൻ പ്രോഗ്രാമിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം നിർമിച്ചിട്ടുണ്ട്. 



             ഓണക്കാലത്ത് ഒരു പ്രകൃതി പഠന യാത്ര നടത്തുകയുണ്ടായി. ശ്രീ.അജികുമാറിന്റെ നേതൃത്വത്തിൽ പൂവാർ കേന്ദ്രമാക്കിയാണ് സംഘടിപ്പിച്ചത് . പ്രകൃതിയെ അടുത്തറിയാനും ജീവന്റെ സ്പന്ദനങ്ങൾ പ്രകൃതിയോടൊപ്പം തൊട്ടറിയാൻ കേഡറ്റുകൾക്ക് കഴിഞ്ഞു. 







              നെയ്യാറ്റിൻകര ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് കമ്മീഷണർ കൂടിയാണ് ശ്രീ. വേണുഗോപാലൻ സാർ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
 

Monday, 19 September 2016

എസ് വി വി  നിലയത്തിലെ  ഓണാഘോഷം

                 നന്മയുടെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കഴിഞ്ഞു . സമത്വത്തിന്റെ പ്രതീകമായ കേരളീയരുടെ ഉത്സവമായ ഓണം എസ് വി വി നിലയം ഗംഭീരമായി ആഘോഷിക്കുകയുണ്ടായി . 
കുട്ടികൾ ക്ലാസ് തലത്തിൽ പൂക്കളം ഒരുക്കുകയും ഓണപ്പാട്ടുകൾ പാടിയും ആർപ്പു വിളിച്ചും തിരുവാതിര ആടിയും ഓണത്തെ വരവേറ്റു.നമ്മുടെ കൊച്ചു കുട്ടികൾ മാവേലിയായും വാമനനായും അണിഞ്ഞുഒരുങ്ങി എല്ലാപേർക്കും ഓണാശംസകൾ നേർന്നു. കൊച്ചു കുട്ടികൾ അവരുടേതായ ഓണഘോഷം ഗംഭീരമാക്കി .വ്യത്യസ്താതുമായതും കേരളം സംസ്ക്കാരത്തിന്റെ മുദ്രകൾ പതിഞ്ഞതുമായ ഇത്തരം കളികൾ ഓർമകളായി മാത്രം അവശേഷിക്കാതെ പുത്തൻ തലമുറ ഏറ്റെടുത്തു ഗംഭീരമാക്കി .
















                   അധ്യാപകരും  ജീവനക്കാരും പ്രായഭേദമന്യേ ഒന്നിച്ചു പൂക്കളമൊരുക്കി. നമ്മുടെ ബഹുമാന്യനായ മാനേജരും കുടുംബവും നമ്മോടൊത്തു ഒന്നിച്ചുകൂടി പങ്കാളികളായി . പൂക്കളം ഒരുക്കിയശേഷം മുൻ ചീഫ് സെക്രട്ടറിയും മാനേജരുമായ ശ്രീ രാമചന്ദ്രൻ നായർ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്കു തുടക്കമിട്ടു. തദവസരത്തിൽ സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ എന്നിവരുടെ സാന്നിദ്ധ്യവും  ഉണ്ടായിരിന്നു .











      തുടർന്ന് വിവിധതരം കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി. ഏവരുടെയും പങ്കാളിത്വം കൊണ്ട് സമ്പന്നമായിരുന്നു. സുന്ദരിക്കൊരു പൊട്ടു തൊടൽ , വടംവലി ,കസേരകളി എന്നിവ ശ്രദ്ധേയമായി . ബഹു. മാനേജർ എല്ലാവർക്കും ഓണസന്ദേശം നൽകി. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴംചൊല്ലിന്റെ പ്രസക്തി അനാവരം  ചെയ്തുകൊണ്ട് നൽകിയ സന്ദേശം ഹൃദ്യവും ചിന്തോദ്ദേശ്യമായതും  കൂടാതെ ഇന്നത്തെ കാലഘട്ടത്തിൽ പ്രശക്തമായിരുന്നു . 










തുടർന്ന് അദ്ധ്യാപകർ 
 ഒന്നിച്ചു ചേർന്ന് ഓണപ്പാട്ടുകൾ പാടി. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ . വേണുഗോപാൽ സാർ രചിച്ചു ഈണം നൽകിയ ഓണപ്പാട്ട് വളരെ ഹൃദ്യമായിരുന്നു . ഓണത്തിന്റെ ഇന്നത്തെ പ്രസക്തി വിവിധ തലങ്ങളിൽ വിളിച്ചോതുന്നതും  ഗംഭീരമായതും ആശയ സമ്പുഷ്ടമായതുമായ വരികളായിരുന്നു. 


   
 തുടർന്ന് ഓർമയുടെ ഉത്സവമായ ഓണത്തിന് ഒരുമയോടെ തയ്യാറാക്കി കൊണ്ടുവന്നു  ഗംഭീരമായ ഓണസദ്യ നടത്തി. അധ്യാപകർ  തങ്ങളുടെ വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങളായിരുന്നു തൂശൻ ഇലയിൽ വിളമ്പിയത്. സദ്യയെ കുറിച്ച് ഇത്ര  മാത്രം - ഗംഭീരം - ....... സദ്യയിൽ പങ്കുകൊള്ളുവാൻ പ്രമുഖരും എത്തി. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ  പേഴ്സൺ,വൈസ് ചെയര്മാന് ,കൗൺസിലർമാർ ,രാമചന്ദ്രൻ നായർ സാർ തുടങ്ങിയവർ എസ്  വി വി നിലയത്തിൽ ഓണമുണ്ടു .









വീണ്ടും ഒരിക്കൽ കൂടി സമൃദ്ധിയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഓണത്തിന് ഒന്ന് ചേരാൻ തയ്യാറായിക്കൊണ്ട് എല്ലാപേരും പിരിഞ്ഞു . ഏവർക്കും ഒരു നല്ല നാളെയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടു തല്ക്കാലം നിർത്തുന്നു .
                      

വീണ്ടും പുത്തൻ  വിശേഷങ്ങളുമായി "സ്വാമി ".....





Monday, 5 September 2016

S V V നിലയത്തിലെ അദ്ധ്യാപക ദിനാഘോഷം 2016


നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വിദ്യാനിലയത്തിലെ അദ്ധ്യാപകരും കുട്ടികളും അദ്ധ്യാപക ദിനം സമുചിതമായി   ആഘോഷിച്ചു.വിവിധസബ്ജക്ട്കൗൺസിലുകളുടെനേതൃത്വത്തിൽ ക്ലാസ് റൂമിലെ പഠന പ്രവർത്തനങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാരബോധനവും ചർച്ച ചെയ്ത്  പ്രബന്ധനങ്ങൾ തയ്യാറാക്കി .വളരെ ആഴത്തിലുള്ള പഠനത്തിന്റെ ഫലമായി അവ സമഗ്രവുമായിരുന്നു.പഠന പ്രവർത്തനങ്ങൾമെച്ചപ്പെടുത്താനുതകുന്നഒരുമാർഗ്ഗരേഖയായിരിക്കും അവ . പ്രവർത്തനത്തിനു നേതൃത്വം നൽകിയ
 
·   ശ്രീമതി  രജനി.എൽ .പി -സയൻസ്
·   ശ്രീമതി സന്ധ്യ നായർ - ഇംഗ്ലീഷ്
·   ശ്രീമതി ബി. ഷൈല - മലയാളം
·   ശ്രീമതി കെ .ഗീത കുമാരി അമ്മ -ഹിന്ദി
·   ശ്രീമതി ജി .എസ് . ശാന്ത -സോഷ്യൽ സയൻസ്
·   ശ്രീമതി ആർ .എൽ . ധന ലക്ഷ്മി - മാത്ത്സ്   
 


                എന്നിവർക്ക് 'സ്വാമി ' അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. അതോടൊപ്പം SVV നിലയം ഇവർക്ക്  ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചർച്ചയിൽ അധ്യാപകരായ ശ്രീ ഷൈൻ സ്. രാജ് ,വേണു ഗോപാൽ , ശ്രീമതി സുജരിതാ , ആർ.മീന ,സുധ എന്നിവർ സംസാരിച്ചു. ഇതിൽ നമ്മുടെ സുജരിതാ ടീച്ചറിന്റെ 'മൊഴി മുള്ളുകൾ' ഹൃദ്യവും ആസ്വാദ്യവുമായിരുന്നു             


            
കുട്ടികൾക്ക് അദ്ധ്യാപനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിലേക്കായി യു .പി ,ഹെച് .എസ് ,  ഹെച് .എസ് .എസ്  വിഭാഗങ്ങൾക്കായി വ്യത്യസ്തവുമായാ വിഷയങ്ങളിൽ ഉപന്യാസ രചന നടത്തി. വിഷയങ്ങൾ ചുവടെ ചേർക്കുന്നു. 


UP -നിങ്ങളുടെ സങ്കല്പത്തിലെ അധ്യാപകർ  

HS- സമഗ്രമായ വിദ്യാഭ്യാസത്തിനു ഏക ആശ്രയം        അധ്യാപകർ ആണോ ?നിങ്ങളുടെ അഭിപ്രായം എന്ത്
HSS-അധ്യാപകനും  മാറുന്ന വിദ്യാഭ്യാസവും  

                              കൂട്ടുകാർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഈ സംരംഭം വരും നാളേക്ക് ഗുണമേന്മയും അർപ്പണ ബോധവും ഉള്ള ഒരു അധ്യാപക സമൂഹം ഉണ്ടാകുമെന്നു മനസിലാക്കാൻ സാധിച്ചു. ഇതു നമുക്ക് ഒരു നവജീവൻ സൃഷ്ട്ടിച്ചു.



ഇതോടൊപ്പം ബഹു .പ്രിൻസിപ്പാളിനെ കുട്ടികൾ പൊന്നാട അണിയിച്ചു ആദാരിക്കുകയുണ്ടായി. തുടർന്ന് ഗുരുവന്ദനം എന്ന ചടങ്ങു നടത്തുകയുണ്ടായി.




  

മുൻ അധ്യാപകനായ ശ്രീ .താണപ്പൻ നായർ സാറിനെ ആദരിക്കുവാൻ SVV നിലയം ഒത്തുചേർന്നു . സാറിനെ പൊന്നാടയണിയിച്ചു സ്വീകരിക്കുകയും ഗുരുവന്ദനം പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. തുടർന്ന് സാർ അദ്ധ്യാപകദിനാശംസകളും നൽകുകയുണ്ടായി.
  സുദിനത്തിൽ സ്രേഷ്ടരായ ഗുരുക്കന്മാരെ മനസു കൊണ്ട് നമസ്കരിച്ചു 'സ്വാമി ' തൽക്കാലം നിർത്തുന്നു.
                                  


                              വീണ്ടുംപുത്തൻപ്രവർത്തനങ്ങളുമായി 
                                                                                    
SVVനിലയം.......