Monday, 19 September 2016

എസ് വി വി  നിലയത്തിലെ  ഓണാഘോഷം

                 നന്മയുടെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കഴിഞ്ഞു . സമത്വത്തിന്റെ പ്രതീകമായ കേരളീയരുടെ ഉത്സവമായ ഓണം എസ് വി വി നിലയം ഗംഭീരമായി ആഘോഷിക്കുകയുണ്ടായി . 
കുട്ടികൾ ക്ലാസ് തലത്തിൽ പൂക്കളം ഒരുക്കുകയും ഓണപ്പാട്ടുകൾ പാടിയും ആർപ്പു വിളിച്ചും തിരുവാതിര ആടിയും ഓണത്തെ വരവേറ്റു.നമ്മുടെ കൊച്ചു കുട്ടികൾ മാവേലിയായും വാമനനായും അണിഞ്ഞുഒരുങ്ങി എല്ലാപേർക്കും ഓണാശംസകൾ നേർന്നു. കൊച്ചു കുട്ടികൾ അവരുടേതായ ഓണഘോഷം ഗംഭീരമാക്കി .വ്യത്യസ്താതുമായതും കേരളം സംസ്ക്കാരത്തിന്റെ മുദ്രകൾ പതിഞ്ഞതുമായ ഇത്തരം കളികൾ ഓർമകളായി മാത്രം അവശേഷിക്കാതെ പുത്തൻ തലമുറ ഏറ്റെടുത്തു ഗംഭീരമാക്കി .
















                   അധ്യാപകരും  ജീവനക്കാരും പ്രായഭേദമന്യേ ഒന്നിച്ചു പൂക്കളമൊരുക്കി. നമ്മുടെ ബഹുമാന്യനായ മാനേജരും കുടുംബവും നമ്മോടൊത്തു ഒന്നിച്ചുകൂടി പങ്കാളികളായി . പൂക്കളം ഒരുക്കിയശേഷം മുൻ ചീഫ് സെക്രട്ടറിയും മാനേജരുമായ ശ്രീ രാമചന്ദ്രൻ നായർ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്കു തുടക്കമിട്ടു. തദവസരത്തിൽ സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ എന്നിവരുടെ സാന്നിദ്ധ്യവും  ഉണ്ടായിരിന്നു .











      തുടർന്ന് വിവിധതരം കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി. ഏവരുടെയും പങ്കാളിത്വം കൊണ്ട് സമ്പന്നമായിരുന്നു. സുന്ദരിക്കൊരു പൊട്ടു തൊടൽ , വടംവലി ,കസേരകളി എന്നിവ ശ്രദ്ധേയമായി . ബഹു. മാനേജർ എല്ലാവർക്കും ഓണസന്ദേശം നൽകി. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴംചൊല്ലിന്റെ പ്രസക്തി അനാവരം  ചെയ്തുകൊണ്ട് നൽകിയ സന്ദേശം ഹൃദ്യവും ചിന്തോദ്ദേശ്യമായതും  കൂടാതെ ഇന്നത്തെ കാലഘട്ടത്തിൽ പ്രശക്തമായിരുന്നു . 










തുടർന്ന് അദ്ധ്യാപകർ 
 ഒന്നിച്ചു ചേർന്ന് ഓണപ്പാട്ടുകൾ പാടി. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ . വേണുഗോപാൽ സാർ രചിച്ചു ഈണം നൽകിയ ഓണപ്പാട്ട് വളരെ ഹൃദ്യമായിരുന്നു . ഓണത്തിന്റെ ഇന്നത്തെ പ്രസക്തി വിവിധ തലങ്ങളിൽ വിളിച്ചോതുന്നതും  ഗംഭീരമായതും ആശയ സമ്പുഷ്ടമായതുമായ വരികളായിരുന്നു. 


   
 തുടർന്ന് ഓർമയുടെ ഉത്സവമായ ഓണത്തിന് ഒരുമയോടെ തയ്യാറാക്കി കൊണ്ടുവന്നു  ഗംഭീരമായ ഓണസദ്യ നടത്തി. അധ്യാപകർ  തങ്ങളുടെ വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങളായിരുന്നു തൂശൻ ഇലയിൽ വിളമ്പിയത്. സദ്യയെ കുറിച്ച് ഇത്ര  മാത്രം - ഗംഭീരം - ....... സദ്യയിൽ പങ്കുകൊള്ളുവാൻ പ്രമുഖരും എത്തി. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ  പേഴ്സൺ,വൈസ് ചെയര്മാന് ,കൗൺസിലർമാർ ,രാമചന്ദ്രൻ നായർ സാർ തുടങ്ങിയവർ എസ്  വി വി നിലയത്തിൽ ഓണമുണ്ടു .









വീണ്ടും ഒരിക്കൽ കൂടി സമൃദ്ധിയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഓണത്തിന് ഒന്ന് ചേരാൻ തയ്യാറായിക്കൊണ്ട് എല്ലാപേരും പിരിഞ്ഞു . ഏവർക്കും ഒരു നല്ല നാളെയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടു തല്ക്കാലം നിർത്തുന്നു .
                      

വീണ്ടും പുത്തൻ  വിശേഷങ്ങളുമായി "സ്വാമി ".....