198th B.P. Open, Scout group S.V.V Nilayam
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
- മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക .
- അർഹമായ അംഗീകാരം നേടിയെടുക്കൽ .
- മത്സര ബുദ്ധി .
- വെല്ലുവിളികൾ ഏറ്റെടുക്കൽ.
- നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക .
- സ്വാശ്രയ ശീലം
- തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക.
- നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക.
- പ്രകൃതിയെ തിരിച്ചറിയുക.
- പൗരബോധം വളർത്തുക.
- ഉത്തരവാദിത്വ ബോധം വളർത്തുക.
- കൃത്യനിഷ്ട , സത്യസന്ധ്യത .
- ദേശീയോഗ്രന്ഥത വളർത്തുക തുടങ്ങിയവയാണ്
- സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക.
- ബാഡ്ജ് പദ്ധതി .
- കളികൾ
- പ്രകൃതി വിജ്ഞാന വിദ്യ
- പയനിയറിങ്
- പ്രഥമ ശുശ്രൂഷ
- സിഗ്നലിങ്
- അനുമാനം
- സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും
- ക്യാമ്പിംഗ്
- ഹൈക്ക്
- ക്യാമ്പ് ഫെയർ
- നിരീക്ഷണവും നിഗമനവും
- ആഘോഷങ്ങൾ
- സർവമത പ്രാർത്ഥന .
വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന ഓപ്പൺ ഗ്രൂപ്പാണിത്. ഇതിനു ശക്തമായ നേതൃത്വം നൽകുന്നത് സ്കൗട്ട് മാസ്റ്റർ ആയ ശ്രീ. വേണുഗോപാലൻ സാറാണ്. ഇപ്പോൾ രണ്ടു യൂനിറ്റിലായി 60 കുട്ടികളുണ്ട്. ഇതിൽ 17 പേർ രാജ്യ പുരസ്‌കാര പരീക്ഷയ്ക്ക് തയ്യാറായി നില്കുന്നു. 15 കേഡറ്റുകൾ തൃതീയ സോപാൻ പരീക്ഷയ്ക്കും 18 പേർ ദ്വിതീയ സോപാൻ പരീക്ഷയ്ക്കും തയ്യാറെടുക്കുന്നു.
വിവിധ തരം പ്രവർത്തനങ്ങൾ ഈ കേഡറ്റുകൾ കാഴ്ച വയ്ക്കുന്നുണ്ട്. പെട്രോൾ ക്യാമ്പുകളും ഹൈക്കുകളും പ്രകൃതി പഠന യാത്രയും കേഡറ്റുകൾ നടത്തി കഴിഞ്ഞു.
സാനിറ്റേഷൻ പ്രൊമോഷന്റെ ഭാഗമായി വീടുകൾ സന്ദർശിച്ചു് ശുചിത്വം ,ആരോഗ്യം ,സാമൂഹിക പങ്കാളിത്വം തുടങ്ങിയവയിൽ ബോധവത്കരണം നടത്തുകയുണ്ടായി. അവ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുമായി സഹകരിച്ചു കൂട്ടപ്പന തോട് വൃത്തിയാക്കി. കൂടാതെ മിനി സിവിൽ സെഷൻ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.
കിച്ചൻ ഗാർഡൻ പ്രോഗ്രാമിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം നിർമിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ഒരു പ്രകൃതി പഠന യാത്ര നടത്തുകയുണ്ടായി. ശ്രീ.അജികുമാറിന്റെ നേതൃത്വത്തിൽ പൂവാർ കേന്ദ്രമാക്കിയാണ് സംഘടിപ്പിച്ചത് . പ്രകൃതിയെ അടുത്തറിയാനും ജീവന്റെ സ്പന്ദനങ്ങൾ പ്രകൃതിയോടൊപ്പം തൊട്ടറിയാൻ കേഡറ്റുകൾക്ക് കഴിഞ്ഞു.
നെയ്യാറ്റിൻകര ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് കമ്മീഷണർ കൂടിയാണ് ശ്രീ. വേണുഗോപാലൻ സാർ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
1 comment:
super
Post a Comment