ഒരു കേരള പിറവി കൂടി വീണ്ടും.........
2016 നവംബർ 1 കേരള പിറവി ദിനമായി ആചരിച്ചു. രാവിലെ പ്രേത്യേക അസംബ്ലി നടത്തുകയുണ്ടായി. ആഘോഷങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ഉൽഘാടനം ചെയ്തു. കേരള പിറവിയുടെ ഓര്മ പുതുക്കി വൈസ് പ്രിൻസിപ്പൽ ശ്രീ ഹൃഷികേശ് ഒരു സന്ദേശം നൽകുകയുണ്ടായി. തുടർന്ന് പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലുകയും കുട്ടികൾ ഏറ്റുപറയുകയും ചെയ്തു. അവസാനം ഒരു കേരളഗാനം ശ്രീമതി മീനാംബികയുടെ നേതൃത്വത്തിൽ ആലപിച്ചു. വളരെ മനോഹരമായിരുന്നു.
അതി മനോഹരമായ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ഐക്യ കേരളം എന്ന് 60 വര്ഷം പൂർത്തിയാക്കുന്നു. ഈ അവസരത്തിൽ ചില നുറുങ്ങു ചിന്തകളാകട്ടെ......
വശ്യതയാർന്ന പുഴകൾ ,വയലുകൾ,വനങ്ങൾ,കായലുകൾ,മേടുകൾ കടൽത്തീരങ്ങൾ എന്നിവ ഉൾപ്പെട്ട അല്ലെങ്കിൽ ഇവയിൽ സമ്പന്നമായ കൃഷിവൈവിധ്യം നിറഞ്ഞ ഹരിതാഭ - അതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കപ്പെടുന്ന നമ്മുടെ കേരളം -

മലയാള ഭാഷ - ഭരണ ഭാഷയായി അംഗീകരിച്ചുകൊണ്ട് നാം മുന്നേറുമ്പോഴും ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗ സമർഥ്യത്തിൽ നാം പിന്നിലാണെന്നതാണ് സത്യം. ഇന്ന് മലയാള ഭാഷയ്ക്കു ശ്രെഷ്ഠ പദവി ലഭിച്ചു. ഭാഷ എന്ന ബോധം മലയാളിയെ സംബന്ധിച്ച് മലയാളത്തനിമ എന്ന ബോധമാണ്. ഇതിൽ ഗ്രാമത്തിന്റെ മണവും മമതയും കൊന്നപ്പൂവിന്റെ സൗന്ദര്യവും ഒക്കെ ഉണ്ട്.
നാം നമ്മെത്തന്നെ തിരിച്ചറിയുന്നതിലൂടെ - ഈ തനിമ നിലനിർത്തുന്നതിലൂടെ സ്വന്തം പ്രവർത്തന മേഖല രൂപപ്പെടുത്തുന്നു. അതിനു വഴികാട്ടിയാകുന്നത് വിദ്യാഭ്യാസമാണ്.
ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഏറെ പ്രകീർത്തിച്ച കേരളം വികസന മാതൃകയുടെ നേടും തൂണുകളിൽ ഒന്നാണ് നാം കൈവരിച്ച വിദ്യാഭ്യാസ നേട്ടങ്ങൾ - 19 നൂറ്റാണ്ടു മുതൽ കേരളീയ സമൂഹം കടന്നു പോയ പാതകളിൽ എല്ലാം സാമൂഹിക സാംസ്‌കാരിക മാറ്റത്തിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. സമ്പൂർണ സാക്ഷരതാ സാർവദേശീയ സൗജന്യ വിദ്യാഭ്യാസം ഇവ നടപ്പിലാക്കിയ രീതി -സ്ത്രീ വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക ആരോഗ്യ വിദ്യാഭ്യാസത്തിലെ മികവുകൾ അവയുടെ ഗുണനിലവാരം തുടങ്ങിയവ ലോകത്തിനു തന്നെ മാതൃകയായി തീർന്നു നമ്മുടെ കേരളം-
ശാസ്ത്ര വികാസത്തെ അപഗ്രഥിച്ചാൽ ചുരുക്കം ചില മേഖലകളിൽ മാത്രമേ നാമമാത്രമായ പുരോഗതി കൈവരിച്ചിട്ടുള്ളു. പ്രത്യേകിച്ച് ഗവേഷണ രംഗങ്ങളിൽ. എന്നാൽ അവസാനത്തെ പത്തു വർഷത്തെ മാറ്റം വളരെ വലുതാണ് എന്നത് മാത്രമാണ് ഏക ആശ്വാസം. വരും കാലങ്ങളിൽ ഏറെ കാര്യമായ പുരോഗതി ഉണ്ടാകും എന്ന് നമുക്കു പ്രത്യാശികം. അത് നിങളുടെ കൈകളിലാണ്. നമുക്കു ഒരുമിച്ചു പ്രവർത്തിക്കാം.
അറുപത് പിന്നിട്ട കലാകേരളത്തെ വിശദീകരിക്കുവാൻ ഒരു പുസ്തകം തന്നെ വേണം. അത്രമാത്രം ധന്യവും ഹൃദ്യവുമാണ്.കാലാനുസ്തൃതമായ മാറ്റം കലയ്ക്കും സാഹിത്യത്തിനും സിനിമക്കും സംഗീതത്തിനും ഒക്കെ വന്നുകൊണ്ടിരുന്നു. എഴുത്തച്ഛൻ മുതൽ ഒ .എൻ. വി വരെ -ബാലൻ മുതൽ ആനന്ദം വരെ -ഇവ തികച്ചും സ്വാഭാവികമായ പരിണാമാമാണ് .
കേരളം വളർന്നു കൊണ്ടിരിക്കുന്നു. മലയാളത്തനിമയും ശുദ്ധിയും സൂക്ഷ്മതയോടെ നില നിർത്തേണ്ട ബാധ്യത വളർന്നു വരുന്ന തലമുറയുടേതാണ്. അതിനു നിങ്ങൾക്ക് കഴിയട്ടെ.
പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു കേരളം പിറവിയെ പ്രതീക്ഷിച്ചുകൊണ്ടു നിർത്തുന്നു................
s v v നിലയത്തിലെ ശാസ്ത്ര- ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയ
I T മേള വളരെ ആവേശത്തോടെ നടത്തപ്പെട്ടു. പങ്കാളിത്തം കൊണ്ടും അവതരണ മികവിലും ഉന്നത നിലവാരം പുലർത്തുകയുണ്ടായി. ശാസ്ത്ര പഠനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നു പോകാൻ പ്രദർശന വസ്തുക്കൾക്ക് കഴിഞ്ഞു. പ്രദർശനം എല്ലാ കുട്ടികൾക്കും കാണുവാനും അവയുടെ അന്തസത്ത വിശദീകരിക്കുവാനുമുള്ള അവസരം ഒരുക്കിയിരുന്നു.
പഠനപ്രവർത്തനത്തിന്റ ഭാഗമായി കൂട്ടുകാർക്കു ലഭിക്കേണ്ട അറിവുകൾ നേരിട്ട്അനുഭവയോഗ്യമാക്കാൻ കഴിയുന്ന പഠനതന്ത്രമാണ് പഠന യാത്രകൾ. ഇത് ഭംഗിയായി ആസൂത്രണം ചെയ്താൽ കുട്ടികളിൽ പല ശേഷികളും വളർത്തുവാൻ കഴിയും. ഈ നേടിയ അറിവുകളെ കോർത്തിണക്കിയ ഒരു യാത്ര വിവരണ കുറിപ്പ് ഒരു പുസ്തകമാക്കി മാറ്റുവാനും പ്രാദേശിക പാഠങ്ങളായി പുനരുപയോഗിക്കാനും കഴിയുമ് ഇതിനു ഉതകുന്ന രീതിയിൽ ഈ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സിലെ വിദ്യാർഥികളുടെ പഠന യാത്ര നടത്തുകയുണ്ടായി.വളരെ ഹൃദ്യവും മധുരിക്കുന്നതുമായ ഓർമ്മകൾ സമ്മാനിക്കുവാൻ ഈ യാത്രയ്ക്ക് കഴിഞ്ഞു.കേരളത്തിലെ ഏറ്റവും സുന്ദരമായ വയനാടും ഓടിയും ഉൾപ്പെടുത്തിയിരുന്നു യാത്ര. പ്രകൃതിയുടെ മനോഹാരിതയും ഒപ്പം വികൃതിയും ഭയാനകതയും ഒന്നിച്ചു ചേർന്ന നയന മനോഹരമായ കാഴ്ചകൾ- ഓർമയുടെ ചെപ്പിൽ സൂക്ഷിക്കുവാൻ കഴിയുന്ന അനുഭവമായിരുന്നു.കുട്ടികളും അധ്യാപകരും ഒന്നിച്ചു ചേർന്ന് 2 ദിവസം അനുസ്മരണീയമാക്കി.

നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ഗണിത ശാസ്ത്രം
h s വിഭാഗത്തിൽ "ആദിത്യൻ " h s s വിഭാഗത്തിൽ "ജിബിൻ രാജ്" എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി .ഈ മിടുക്കർക്കു സ്വാമിയുടെ അഭിനന്ദനങ്ങൾ.

ജിബിൻ രാജ്

ആദിത്യൻ
എസ് .വി. വി നിലയത്തിലെ അംഗങ്ങൾ അശരണർക്കു താങ്ങായി - L .M .S അമരവിള സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ശ്യാം അനീഷിന് കരളിൽ അർബുദരോഗം ബാധിച്ചിരിക്കുന്നു. കരൾ പകുത്തു നൽകുവാൻ 'അമ്മ തയ്യാറായെങ്കിലും അതിനു ആവശ്യമായ തുക ഒരു ചോദ്യയചിഹ്നമാകുന്നു. അവശയായ ഈ കൊച്ചുകൂട്ടുകാരന് ഒരു കൈ സഹായം നൽകുവാൻ എസ്.വി.വി നിലയം തയ്യാറായി. ഞങ്ങളുടെ കുടുബാംഗങ്ങൾ സ്വരൂപിച്ച പതിനായിരം രൂപ കൂട്ടുകാരന്റെ കാനറ ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിനു പിന്നിൽ പ്രേരക ശക്തിയായ പ്രിൻസിപ്പൽ ശ്രീ. ശ്രീകണ്ഠൻ സാറിനും കുട്ടികൾക്കും
അദ്ധ്യയാപകർക്കും മാറ്റംഗങ്ങൾക്കും സ്വാമിയുടെ അഭിനന്ദങ്ങൾ--
"ഈ കൂട്ടുകാരൻ എത്രയും പെട്ടന്ന് രോഗവിമുക്തനാക്കാൻ സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു."ഇനിയും ഇത്തരം അവസരങ്ങളിൽ ഒന്നിച്ചു കൈകോർക്കുവാൻ സന്നദ്ധരാണ് എന്ന പ്രതീക്ഷയോടെ നിർത്തുന്നു..
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി.......................

No comments:
Post a Comment