വീണ്ടും സമ്മാന പെരുമഴയുമായി
എസ് . വി .വി നിലയം ............
2016 ലെ സംസ്ഥാന പ്രവർത്തി പരിചയ ശാസ്ത്ര - ഗണിത .ഐ റ്റി മേളയിൽ പങ്കെടുത്ത 2 കൂട്ടുകാർ പ്രവൃത്തി പരിചയ മേളയിൽ സമ്മാനർഹരായി. എസ് . വി. വി നിലയത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് സ്വാമിയുടെ അഭിനന്ദനങൾ.
ഷൊർണൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ (പ്രവർത്തി പരിചയം ) on the spot വിഭാഗം,
Wood Work- ൽ A grade നേടിയ Amal Vijay - 10th സ്റ്റാൻഡേർഡ് .
Agarbathy Making - ൽ A grade നേടിയ Devi. k .Udayan (+2 ).
ബോധവൽക്കരണ ക്ലാസ്സുകളുടെ അനിവാര്യത മുന്നിൽ കണ്ടു ഉപഭോകൃത സംസ്‍കാരം വളർത്തുവാനായി കുട്ടികൾക്കു ശ്രീ തുളസീധരൻ സർ ന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തുകയുണ്ടായി. വളരെയധികം വിജ്ഞാനപ്രധമായിരിന്നു പ്രസുസ്ത ക്ലാസ്. സ്കൂളിൽ നടത്തിയ ഒരു മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ ക്ലാസിലേക്കു കുട്ടികളെ തെരെഞ്ഞെടുത്തത്.
എസ് . വി .വി നിലയത്തിലെ സ്കൗട്ട് ഗ്രൂപ്പ് ന്റെ നേതൃത്വത്തിൽ ഒരു മലക്കറിത്തോട്ടം തയ്യാറാക്കി. കുട്ടികളിൽ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും കൃഷിയുടെ സൗന്ദര്യവും , അതിലൂടെ ലഭിക്കുന്ന മനസികാനന്ദവും തിരിച്ചറിയാൻ ഈ പ്രോജക്ടിലൂടെ കഴിഞ്ഞു. മലക്കറി തോട്ടത്തിലെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്രീകണ്ഠൻ നായർ സർ നടത്തുകയുണ്ടായി. തദവസരത്തിൽ വൈസ് പ്രിൻസിപ്പൽ ,സ്കൗട്ട് മാസ്റ്റർ , അദ്ധ്യാപകർ കുട്ടികൾ എന്നിവർ സന്നിധരായിരിന്നു .
വീണ്ടും എസ് വി വി നിലയത്തിന്റെ അഭിമാനമായി തീർന്ന പ്രതിഭകൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നിർത്തുന്നു .
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി.............
No comments:
Post a Comment