തിരുവനന്തപുരം റവന്യു ജില്ലാ മത്സരത്തിൽ വിവിധ ഇനങ്ങളിലായി ഒട്ടേറെ പ്രതിഭകൾ പങ്കെടുത്തു. ശാസ്ത്രമേളയിൽ ഒരു നൂതനമായ ആശയം ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച എക്സ്ബിറ്റ് ചുവടെ കാണുന്നു.
തത്സമയ മത്സരങ്ങളിലും പങ്കെടുത്തു സംസ്ഥാന തലത്തിലേയ്ക്ക് 2 പേർ തെരെഞ്ഞെടുക്കപ്പെട്ടു.
റവന്യു മേളയിൽ അഭിമാനമായ പ്രകടനങ്ങൾ കാഴ്ചവച്ച പ്രതിഭകൾക്ക് 'സ്വാമി' യുടെ അഭിനന്ദനങ്ങൾ ....................
മുൻ ചീഫ് സെക്രട്ടറിയും നമ്മുടെ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ശ്രീ.രാമചന്ദ്രൻ നായർക്ക് തിരുവല്ലം ബി. എൻ . വി ഗ്രൂപ്പ് സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.അച്യുതൻ നായർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ബഹു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് നൽകുകയുണ്ടായി. തദവസരത്തിൽ നെയ്യാറ്റിൻകര എസ് .വി.വി.നിലയത്തിലെ പ്രിൻസിപ്പൽ ,അധ്യാപകർ,കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപെട്ട ശ്രീ.രാമചന്ദ്രൻ നായർ സാറിന് സ്വാമിയുടെ പ്രണാമം.............
നവംബര് 19,20,21 തീയതികളിലായി തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ വെച്ച് നടന്ന വിദ്യാധിരാജ കലോത്സവത്തിൽ നെയ്യാറ്റിൻകര എസ്.വി.വി.നിലയം പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മത്സരങ്ങളിലെ കല പ്രതിഭകളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
3 ദിനങ്ങളിലായി നടന്ന മത്സരത്തിൽ ഒട്ടേറെ കലാ പ്രതിഭകൾ തങ്ങളുടെ മാറ്റുരച്ചു. കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ വളരെയേറെ
പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും സ്വാമിയുടെ നന്ദി. ...രേഖപ്പെടുത്തുന്നു.
ഇന്നത്തെ വിദ്യാർഥി സമൂഹത്തെയും രക്ഷകർത്താക്കളെയും അങ്കലാപ്പിക്കുന്ന മഹാ വിപത്താണ് വിവിധ തരം മയക്കുമരുന്ന്................... കാഴ്ച്ചയിൽ സുന്ദരനാണെങ്കിലും ഈ വിപത്ത് ഒരു സമൂഹത്തെ ഒറ്റയ്ക്ക് കാർന്നു തിന്നുന്നു. അത്രയ്ക്ക് ഭീകരനാണിവൻ ..................
ഒരു പക്ഷെ ഇവൻ താനറിയാതെയാണ് തന്നെ സമീപിക്കുന്നത് എന്ന തിരിച്ചറിവ് ഓരോ കുട്ടിക്കും ഉണ്ടാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ ചതിക്കുഴികളിൽ വീഴുകയും കരകയറാനാകാതെ ഇന്നത്തെ തലമുറ ഉഴലുകയും ചെയ്യുന്നു. ഇതിനെതിരെ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ് .ഒരു പക്ഷെ ഈ മായാലോകത്തിൽ കുട്ടികൾ സഞ്ചരിക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് മാതാപിതാക്കളാണ്. നിർഭാഗ്യമെന്നു പറയട്ടെ അവരാണ് അവസാനം അറിയുന്നവർ. ..............
ദൈവം ഏറ്റവും മനോഹരമായ് നെയ്തെടുത്ത ബന്ധമാണ് അമ്മയും കുഞ്ഞും. ഈ ബന്ധം ഊഷ്മളമായാൽ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം...
ഈ ചതിക്കുഴികളിൽ വീഴാതിരിക്കാനും നല്ല നാളെയുടെ പൗരന്മാരായി തീരാനും ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ടു ബഹു.നെയ്യാറ്റിൻകര excise circle inspector ശ്രീ.വി.രാജസിംഗിന്റെ
നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ എസ്.വി.വി.നിലയം സന്ദർശിക്കുകയും ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. കുട്ടികളുടെ മനസിലേക്ക് ഈ ഭീകരതയെ കുറിച്ചുള്ള ചില അറിവിന്റെ മുത്തുകൾ വിതറുവാൻ
ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.
ആമുഖമായി ബഹു.പ്രിൻസിപ്പൽ വിഷയാവതരണം നടത്തുകയുണ്ടായി. തുടർന്ന് ക്ലാസുകൾ നടത്തി. അവസാനം വൈസ് പ്രിൻസിപ്പൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി................................

- അമൽ വിജയ്
- ദേവി .കെ. ഉദയൻ

- ബാലശങ്കർ .എസ്
- സെയ്യദ് .എസ്
- രാഹുൽ ബാലു കേശവ്
- നന്ദന .ജി.നായർ

1 comment:
Dance Perfomance by 8B students link added to youtube link:https://www.youtube.com/QPgAeQApOgI
Post a Comment