ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മഞ്ഞുകോരിചൊരിയുന്ന ഒരു ഡിസംബർ 25 നു ബേദലഹേമിലെ ഒരു കാലിത്തൊഴുത്തിൽ യൊസേഫിന്റെയും മാറിയയുടെയും പുത്രനായി മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ഉണ്ണി യേശു ജനിച്ചു . ഈ ദിനമാണ് ലോകമെങ്ങും ക്രിസ്തുമ സായി ആഘോഷിക്കുന്നത്. ശാന്തിയും സമാധാനവും മാനവരാശിക്ക് പ്രദാനം ചെയ്ത ഈ പുണ്ണ്യ ജന്മ്മം തിന്മയിൽ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കാനാണ് ശ്രമിച്ചതു.
കാലത്തെ A. D യെന്നും B . C എന്നും രണ്ടായി തിരിച്ചതിനു കാരണം യേശുവിന്റെ ജനനമായിരുന്നു. യേശുവിന്റെ ജനന സമയത്തു ദൂതന്മാർ പറഞ്ഞത് ഇപ്രകാരമായിരുന്നു "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം , ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം "എന്നാണ്. യേശുവിന്റെ ജനനത്തിന്റെ ഉദ്ദേശ്യം ദൈവത്തിന്റെ ഹിത പ്രകാരം സർവ മാനവരെയും പാപത്തിൽ നിന്ന് വീണ്ടെടുക്കുക എന്നുള്ളതാണ്. മനുഷ്യനെ ക്ഷമയുടെ ആദിപാഠങ്ങൾ പഠിപ്പിച്ചത് യേശുവാണ്. "നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക ", "നിന്റെ കൂട്ടുകാരന് വിശന്നാൽ അവനു തിന്മാൻ കൊടുക്കുക ", "രണ്ടുടുപ്പുള്ളവൻ ഇല്ലാത്തവന് ഒന്ന് കൊടുക്കുക "എന്നീ മഹത്തായ ആശയങ്ങൾ ലോകത്തിനു പ്രധാനം ചെയ്ത മനുഷ്യ സ്നേഹിയാണ് ജീസസ് . അദ്ദേഹം ഈ കാര്യങ്ങൾ തന്റെ ശിഷ്യൻമാരെ പഠിപ്പിക്കുക മാത്രമല്ല അത് തന്റെ ജീവിതത്തിൽ പ്രയോഗികമാക്കിയ നല്ല ഗുരുനാഥനാണ് ഈ പുണ്ണ്യാത്മാവ്. മനുഷ്യ മനസിന് ആന്ദനം പ്രദാനം ചെയ്യുന്ന കമനീയ മണിമുത്തുകളാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇങ്ങനെ ശ്രോതാക്കളെ സ്നേഹം കൊണ്ട് കീഴടക്കിയ ഈ വ്യക്തി പ്രഭാവം മനുഷ്യ മനസ്സിൽ ചിര പ്രതിഷ്ഠ നേടി . ശാന്തിയുടെയും സമാധാനത്തിന്റെയും സഹിഷ്ണതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഈ യേശുദേവന്റെ ജനന ദിവസമായ ക്രിസ്തുമസ് നാളിൽ സകല ഐശ്വര്യവും നന്മയും കൃപയും ഈശ്വരൻ നൽകുകയും പുതിയ വർഷം എല്ലാവിധ അനുഗ്രഹങ്ങളും ഈ സർവ്വ കൃപാലുവായ ദൈവം പ്രിയപ്പെട്ട കൂട്ടുകാർക്കു നൽകട്ടെ.............
എസ് .വി . വി നിലയവും സമുചിതമായി ക്രിസ്തുമസ് ആഘോഷിച്ചു. കൂട്ടുകാർ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്കൂളിലെ ക്രിസ്തുമസ് ക്വയർ അംഗങ്ങളും ക്രിസ്തുമസ് അപ്പൂപ്പനും ക്ലാസ്സുകളിൽ എത്തി കൂട്ടുകാരെ അനുഗ്രഹിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. ഏവർക്കും സ്വാമിയുടെ ക്രിസ്തുമസ് ആശംസകൾ .................
നെയ്യാറ്റിൻകര സബ് ജില്ലാ കലോത്സവത്തിൽ എസ്.വി.വി.നിലയത്തിലെ കുട്ടികൾ സജീവമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. സമ്മാനാർഹരായവരുടെ പേര് വിവരം ചുവടെ ചേർക്കുന്നു. എസ്.വി.വി.നിലയത്തിലെ അഭിമാനാർഹരായ കൂട്ടുകാർക്കു സ്വാമിയുടെ അഭിനന്ദനങ്ങൾ.
SUB DISTRICT കലോത്സവ വിജയികൾ
- Anaswara -4A- Light Music - Ist
- Vismaya - 3A - FolkDance & Bharathanatyam- Ist
- Anaswara & Party- 4A- GroupSong-Ist
- Seyyad- 6B- Elocution English- Ist
- Balasankar- 9C- LightMusic & ClassicalMusic &KadhakaliSangeetham- Ist
- Brijo J Francis -9C- Elocution English - Ist
- HanDev H B - 8D- Odakkuzhal - Ist
- Abhinav - 9B - Thabala - Ist
- Sheron & Party - 8B -Vrindavadayam- Ist
- Krithika K Nair - +1B - Thabala & Jas - Ist
- Asif Manzoor - +2B
- Elocution Malayalam - Ist
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി.............
ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ലോക എയ്ഡ്സ് ദിനം എസ് .വി .വി .നിലയം സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം പ്രത്യേക അസംബ്ലി കൂടുകയും എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ശ്രീമതി.മീന ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ബോധവത്കരണത്തെയും ലക്ഷ്യമാക്കി ഒരു സന്ദേശം നൽകുകയുണ്ടായി.
DECEMBER - 1 WORLD AIDS DAY
AIDS എന്ന രോഗാവസ്ഥയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . മനുഷ്യകുലത്തെ വല്ലാതെ ആകുലപ്പെടുത്തിയ ഈ രോഗം ഇന്ന് ഒരളവോളം നിയന്ത്രണ വിധേയമാണെന്നു പറയാം.
മനുഷ്യൻ ചിമ്പാന്സിയെ ആഹാരത്തിനായി വേട്ടയാടപ്പെട്ടിരുന്നു. അങ്ങനെ ചിമ്പാൻസിയുമായുള്ള മനുഷ്യന്റെ സമ്പർക്കത്തിലൂടെ simian immuno deficiency virus(S I V )
ചിമ്പാന്സിയിൽ നിന്ന് മനുഷ്യ ശരീരത്തിലേക്ക് കടന്നു. ഈ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചു അത് Human Immuno Deficiency Virus (H I V ) ആയി മാറി.ആദ്യമായി ഇതു കണ്ടെത്തിയത് Africa യിലാണ് .പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.
AIDS - Acquired Immuno Deficiency Virus എന്ന രോഗാവസ്ഥയ്ക്കു കാരണം H I V- Human Immuno Deficiency Virus ആണ് . H I V അണുബാധ ഇന്നും ലോകത്തു നിലനിൽക്കുന്നുവെന്നും H I V പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ സമൂഹത്തിനു ചെയ്യാനുണ്ടെന്നും മാനവരാശിയെ ഓർമിപ്പിക്കുന്നതിനാണ് December 1 ലോകമെങ്ങും AIDS ദിനം ആചരിക്കുന്നത്.
സമൂഹത്തിൽ ഇനി ഒരു H I V അണുബാധ പോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുൻകരുതലുകളും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
"സൂക്ഷിച്ചാൽ ദുഖിക്കേണ്ട"
മനുഷ്യ ജീവിതത്തിൽ നിർണായകമായ കാലഘട്ടമാണ് കൗമാരം. ശാരീരികവും മാനസികവുമായ വളർച്ചയുടെ നിർണായക ഘട്ടമാണ് ഈ പ്രായം. രോഗ ബധിതരാകാതിരിക്കാൻ ചെറുപ്രായം മുതലേ ശ്രദ്ധിക്കണം .പലവിധ കാരണങ്ങളാൽ എയ്ഡ്സ് ബാധിക്കും . സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഓരോ സിറിഞ്ച് ഉപയോഗിച്ചു സംഘം ചേർന്നുള്ള മയക്കു മരുന്ന് കുത്തിവയ്പ്പ്, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം , സിരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ ഇവയിലൂടെയൊക്കെയാവാം രോഗത്തിലേക്കു വഴുതി വീഴുന്നത് . ലോക ആരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കൗമാരക്കാരാണ് രോഗബാധിതരാകുന്നതിൽ കൂടുതലും.
കേരളത്തിൽ ആദ്യമായി HIV infection report ചെയ്യപ്പെടുന്നത് 1987 ലാണ് . പ്രധിവിധി ഇല്ലാത്ത രോഗങ്ങളുടെ പട്ടികയിലാണ് AIDS. പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന മാരക രോഗം. എന്നാൽ വർഷങ്ങളുടെ പ്രവർത്തന ഫലമായി കേരളം ഒരു നേട്ടം കൈയ്യെത്തിപ്പിടിച്ചിരിക്കുകയാണ്. AIDS നിമിത്തം മരിക്കുന്നവരുടെ പട്ടികയിൽ കേരളം ഇന്നും ഏറെ പിന്നിലാണ്. സമഗ്രമായ ആരോഗ്യ പദ്ധതിയും ക്രിയാത്മകമായ പ്രവർത്തനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. സംസ്ഥാനത്തു ഇത് വരെ 4673 പേരാണ് AIDS ബാധിച്ചു മരിച്ചത്.കേരളത്തിൽ ഓരോ വർഷവും ആനുപാതികമായി രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു.
മാറുന്ന ജീവിത സാഹചര്യങ്ങളിൽ HIV പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില മുൻ കരുതലുകൾ എടുത്താൽ HIV virus കളുടെ വ്യാപനം പൂർണമായും തടയാൻ കഴിയും. HIV അണുബാധിതർ സമൂഹത്തിൽ നിന്നും ചിലപ്പോൾ വീട്ടിൽ നിന്ന് പോലും ഒറ്റപെടുന്നവരാണ്. സാമൂഹിധ് നിന്ദയും വിവേചനവും ഭയന്നാണ് HIV അണുബാധിതർ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്ക് വര മടിക്കുന്നത്. ആവശ്യമായ കരുതലും പരിചരണവയും നൽകി HIV അണുബാധിതരെ സമൂഹത്തിന്റെ ഭാഗമാക്കി കാണുന്നത് എയ്ഡ്സ് ദിനം ഓർമിപ്പിക്കുന്നതു.
ഒറ്റപെടലും വിവേചനവും ഇല്ലെങ്കിൽ സമൂഹത്തിലെ മുഴുവൻ HIV അണുബാധിതരെ കണ്ടെത്താനും അത് വഴി അവർക്കു ശെരിയായ മാർഗ നിർദേശങ്ങളും ചികിത്‌സയും ലഭ്യമാക്കാനും കഴിയും .ആദ്യ കാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ പ്രതിരോധശേഷി നഷ്ട്ടപെട്ടു മറ്റു രോഗങ്ങൾ ബാധിച്ചു ഒന്നോ രണ്ടോ വർഷങ്ങളിൽ മരിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
ഇന്ന് HIV/എയ്ഡ്സ് നു നൂതന ചികിത്സ രീതികൾ ഉണ്ട് അതിൽ പ്രധാനമാണ് ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് (ART ). ഇത് വഴി HIV അണുബാധിതരുടെ രോഗിയും വീണ്ടെടുത്തു സാധാരണ ജീവിതം നയിക്കാനും സാധിക്കുന്നു. ബഹു ഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സ രീതികളെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ല .
ചികിത്സ ആവശ്യമുള്ള മുഴുവൻ HIV അണുബാധിതർക്കും ഈ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ HIV മൂലമുള്ള മരണ നിരക്ക് കുറയ്ക്കാൻ കഴിയും .
രോഗം വന്നിട്ട് ചികിത്‌സിച്ചു ഭേദമാകുന്നതിനെകാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കലാണ് എന്ന പഴംചൊല്ലിനു ഏറെ പഴക്കമുണ്ട് .എന്നിരുന്നാലും പലപ്പോഴും ഈ വസ്തുത നാം മറക്കുന്നത് കൊണ്ടാണ് ഒഴിവാക്കാൻ സാധിക്കുമായിരുന്ന പല രോഗങ്ങളും നമ്മെ പിടികൂടുന്നത്. അപൂർവം ചില രോഗങ്ങൾ ഒഴികെ മിക്കവാറും രോഗങ്ങൾ ശെരിയായ ജീവിത ശൈലികൊണ്ടും പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗിച്ചും തടുത്തു നിർത്താവുന്നവയാണ്. മറ്റു ചിലതാവട്ടെ നേരത്തെ തന്നെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും മാറ്റിയെടുക്കാവുന്നതും.
HIV പ്രധിരോധത്തിനു ഓരോ പൗരനും മുൻകൈ എടുക്കണമെന്ന ആഹ്വാനവുമായി നാം ഈ വർഷം എയ്ഡ്സ് ദിനം ആചരിക്കുന്നത് .
"കൺ തുറക്കാം ,പ്രതീക്ഷയുടെ പുലരിയിലേയ്ക്ക് "
"ഒരുമയിൽ നീങ്ങാം .............
HIV പ്രതിരോധിക്കാം ............"
ഡിസംബർ 3 , 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി wonder-la യിലേയ്ക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും വളരെ ഉല്ലാസപ്രദമാക്കി ഈ യാത്ര.
കുംഫു എന്ന ആയോധന കലയുടെ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം എസ് .വി.വി.നിലയത്തിലെ 10 ആം ക്ലാസ് വിദ്യാർഥി ആദർശ് ജെ.ജെ നേടുകയുണ്ടായി. ഈ കൂട്ടുകാരന് സ്വാമിയുടെ അഭിനന്ദനങ്ങൾ.
ഡിസംബർ 8 - കേരളം അണി ചേർന്നു ..
ഹരിതകേരളം മിഷനിലേക്കു ..............
എസ്.വി.വി. നിലയവും ഈ മിഷനിൽ പങ്കാളിയായി. വിവിധ ഇനം പച്ചക്കറി തൈകൾ സ്കൗട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടുകയുണ്ടായി. ഇതിന്റെ ഉത്‌ഘാടനം നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ നടത്തുകയുണ്ടായി.
ഹരിതകേരള മിഷന്റെ ലക്ഷ്യങ്ങൾ
- ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി,ജലസംരക്ഷണ വികസന, ശുചിത്വ പ്രവർത്തനങ്ങൾ .
- ഭാവി തലമുറയ്ക്ക് ശുദ്ധ വായു, വെള്ളം, മണ്ണ് , ഭക്ഷണം എന്നിവ ഉറപ്പാക്കുന്നു.
- സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്വകാര്യ ആഫീസുകൾ സംഘടനകൾ തുടങ്ങിയവയുടെ കൂട്ടായ്മകൾ.
- വിദ്യാർഥികളുടെയും യുവാക്കളുടെയും മുതിർന്നവരുടെയുടെയും കൂട്ടായ്മ.
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി.............
വീണ്ടും സമ്മാന പെരുമഴയുമായി
എസ് . വി .വി നിലയം ............
2016 ലെ സംസ്ഥാന പ്രവർത്തി പരിചയ ശാസ്ത്ര - ഗണിത .ഐ റ്റി മേളയിൽ പങ്കെടുത്ത 2 കൂട്ടുകാർ പ്രവൃത്തി പരിചയ മേളയിൽ സമ്മാനർഹരായി. എസ് . വി. വി നിലയത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് സ്വാമിയുടെ അഭിനന്ദനങൾ.
ഷൊർണൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ (പ്രവർത്തി പരിചയം ) on the spot വിഭാഗം,
Wood Work- ൽ A grade നേടിയ Amal Vijay - 10th സ്റ്റാൻഡേർഡ് .
Agarbathy Making - ൽ A grade നേടിയ Devi. k .Udayan (+2 ).
ബോധവൽക്കരണ ക്ലാസ്സുകളുടെ അനിവാര്യത മുന്നിൽ കണ്ടു ഉപഭോകൃത സംസ്‍കാരം വളർത്തുവാനായി കുട്ടികൾക്കു ശ്രീ തുളസീധരൻ സർ ന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തുകയുണ്ടായി. വളരെയധികം വിജ്ഞാനപ്രധമായിരിന്നു പ്രസുസ്ത ക്ലാസ്. സ്കൂളിൽ നടത്തിയ ഒരു മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ ക്ലാസിലേക്കു കുട്ടികളെ തെരെഞ്ഞെടുത്തത്.
എസ് . വി .വി നിലയത്തിലെ സ്കൗട്ട് ഗ്രൂപ്പ് ന്റെ നേതൃത്വത്തിൽ ഒരു മലക്കറിത്തോട്ടം തയ്യാറാക്കി. കുട്ടികളിൽ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും കൃഷിയുടെ സൗന്ദര്യവും , അതിലൂടെ ലഭിക്കുന്ന മനസികാനന്ദവും തിരിച്ചറിയാൻ ഈ പ്രോജക്ടിലൂടെ കഴിഞ്ഞു. മലക്കറി തോട്ടത്തിലെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്രീകണ്ഠൻ നായർ സർ നടത്തുകയുണ്ടായി. തദവസരത്തിൽ വൈസ് പ്രിൻസിപ്പൽ ,സ്കൗട്ട് മാസ്റ്റർ , അദ്ധ്യാപകർ കുട്ടികൾ എന്നിവർ സന്നിധരായിരിന്നു .
വീണ്ടും എസ് വി വി നിലയത്തിന്റെ അഭിമാനമായി തീർന്ന പ്രതിഭകൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നിർത്തുന്നു .
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി.............
വീണ്ടും സമ്മാനങ്ങളുമായി എസ്.വി.വി.നിലയം
ചിന്മയ സ്കൂളിൽ വച്ച് നടന്ന കേരളീയം പ്രശ്നോത്തരിയിൽ നമ്മുടെ സ്കൂളിൽ നിന്നും 4 കൂട്ടുകാർ പങ്കെടുത്തു. മത്സരത്തിൽ 3-ആം സ്ഥാനം നേടുകയും ചെയ്തു.
അഭിനന്ദ് .എസ് .വി -9 A
ഗോകുൽ .എസ് .പി -10 A
റോഷൻ .ആർ .എസ് -10 C
സിംജേഷ് .എസ് .ജി -9 E
ഇവരെ സജ്ജരാക്കിയ സാമൂഹ്യപാഠം അദ്ധ്യാപിക ശ്രീമതി. ആർ.എം.പ്രിയ ടീച്ചറിനും പ്രിൻസിപ്പലിനും കൂട്ടുകാർക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ.
സ്കൗട്ട് ആൻഡ് ഗൈഡ് ഹരിത വിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉൽഘാടനത്തിൽ എസ്.വി.വി നിലയത്തിലെ കുട്ടികളും പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് .............
നിലച്ചു .................. മുരളീരവം .....................
എട്ടു പതിറ്റാണ്ടു നീണ്ട സംഗീത തപസിലൂടെ കർണാടക സംഗീതത്തെ ധന്യമാക്കിയ ഈ നൂറ്റാണ്ടിലെ മഹാനായ പത്മവിഭൂഷൺ ഡോ.എം.ബാല മുരളി കൃഷ്ണക്ക് 'സ്വാമി 'യുടെ ആദരാഞ്ജലികൾ . പകരം വയ്ക്കാനില്ലാത്ത മാതൃകാപരമായ ജീവിതവും സംഗീതവും ആയിരുന്നു അവധൂത ഗായകന്റെ മുഖമുദ്ര.
സംസ്ഥാന സ്കൂൾ കായിക മേളയിൽ എസ് വി വി നിലയത്തിലെ ഗോകുൽ കൃഷ്ണ ആർ ബാൾ ബാഡ്മിന്റണിൽ പങ്കെടുക്കുകയും വെങ്കല മെഡൽ നേടുകയും ചെയ്തു. ഈ കൂട്ടുകാരന് സ്വാമിയുടെ ആഭിനന്ദനങ്ങൾ ..
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി................................
തിരുവനന്തപുരം റവന്യു ജില്ലാ മത്സരത്തിൽ വിവിധ ഇനങ്ങളിലായി ഒട്ടേറെ പ്രതിഭകൾ പങ്കെടുത്തു. ശാസ്ത്രമേളയിൽ ഒരു നൂതനമായ ആശയം ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച എക്സ്ബിറ്റ് ചുവടെ കാണുന്നു.
തത്സമയ മത്സരങ്ങളിലും പങ്കെടുത്തു സംസ്ഥാന തലത്തിലേയ്ക്ക് 2 പേർ തെരെഞ്ഞെടുക്കപ്പെട്ടു.
റവന്യു മേളയിൽ അഭിമാനമായ പ്രകടനങ്ങൾ കാഴ്ചവച്ച പ്രതിഭകൾക്ക് 'സ്വാമി' യുടെ അഭിനന്ദനങ്ങൾ ....................
മുൻ ചീഫ് സെക്രട്ടറിയും നമ്മുടെ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ശ്രീ.രാമചന്ദ്രൻ നായർക്ക് തിരുവല്ലം ബി. എൻ . വി ഗ്രൂപ്പ് സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.അച്യുതൻ നായർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ബഹു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് നൽകുകയുണ്ടായി. തദവസരത്തിൽ നെയ്യാറ്റിൻകര എസ് .വി.വി.നിലയത്തിലെ പ്രിൻസിപ്പൽ ,അധ്യാപകർ,കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപെട്ട ശ്രീ.രാമചന്ദ്രൻ നായർ സാറിന് സ്വാമിയുടെ പ്രണാമം.............
നവംബര് 19,20,21 തീയതികളിലായി തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ വെച്ച് നടന്ന വിദ്യാധിരാജ കലോത്സവത്തിൽ നെയ്യാറ്റിൻകര എസ്.വി.വി.നിലയം പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മത്സരങ്ങളിലെ കല പ്രതിഭകളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
- ബാലശങ്കർ .എസ്
- സെയ്യദ് .എസ്
- രാഹുൽ ബാലു കേശവ്
- നന്ദന .ജി.നായർ
3 ദിനങ്ങളിലായി നടന്ന മത്സരത്തിൽ ഒട്ടേറെ കലാ പ്രതിഭകൾ തങ്ങളുടെ മാറ്റുരച്ചു. കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ വളരെയേറെ
പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും സ്വാമിയുടെ നന്ദി. ...രേഖപ്പെടുത്തുന്നു.
ഇന്നത്തെ വിദ്യാർഥി സമൂഹത്തെയും രക്ഷകർത്താക്കളെയും അങ്കലാപ്പിക്കുന്ന മഹാ വിപത്താണ് വിവിധ തരം മയക്കുമരുന്ന്................... കാഴ്ച്ചയിൽ സുന്ദരനാണെങ്കിലും ഈ വിപത്ത് ഒരു സമൂഹത്തെ ഒറ്റയ്ക്ക് കാർന്നു തിന്നുന്നു. അത്രയ്ക്ക് ഭീകരനാണിവൻ ..................
ഒരു പക്ഷെ ഇവൻ താനറിയാതെയാണ് തന്നെ സമീപിക്കുന്നത് എന്ന തിരിച്ചറിവ് ഓരോ കുട്ടിക്കും ഉണ്ടാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ ചതിക്കുഴികളിൽ വീഴുകയും കരകയറാനാകാതെ ഇന്നത്തെ തലമുറ ഉഴലുകയും ചെയ്യുന്നു. ഇതിനെതിരെ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ് .ഒരു പക്ഷെ ഈ മായാലോകത്തിൽ കുട്ടികൾ സഞ്ചരിക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് മാതാപിതാക്കളാണ്. നിർഭാഗ്യമെന്നു പറയട്ടെ അവരാണ് അവസാനം അറിയുന്നവർ. ..............
ദൈവം ഏറ്റവും മനോഹരമായ് നെയ്തെടുത്ത ബന്ധമാണ് അമ്മയും കുഞ്ഞും. ഈ ബന്ധം ഊഷ്മളമായാൽ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം...
ഈ ചതിക്കുഴികളിൽ വീഴാതിരിക്കാനും നല്ല നാളെയുടെ പൗരന്മാരായി തീരാനും ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ടു ബഹു.നെയ്യാറ്റിൻകര excise circle inspector ശ്രീ.വി.രാജസിംഗിന്റെ
നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ എസ്.വി.വി.നിലയം സന്ദർശിക്കുകയും ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. കുട്ടികളുടെ മനസിലേക്ക് ഈ ഭീകരതയെ കുറിച്ചുള്ള ചില അറിവിന്റെ മുത്തുകൾ വിതറുവാൻ
ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.
ആമുഖമായി ബഹു.പ്രിൻസിപ്പൽ വിഷയാവതരണം നടത്തുകയുണ്ടായി. തുടർന്ന് ക്ലാസുകൾ നടത്തി. അവസാനം വൈസ് പ്രിൻസിപ്പൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി................................
എസ് വി വി നിലയത്തിലെ ശിശുദിനാഘോഷം
നവംബർ 14 ....... പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അല്ല .... കുട്ടികളുടെ ചാച്ചാജിയുടെ ജന്മദിനം - നാം ശിശുദിനമായി ആഘോഷിക്കുന്നു. ആനന്ദത്തിന്റെയും അതിലേറെ , ആകാംഷയുടെയും, ശൈശവാഘോഷത്തിന്റെയും ദിനമാണിത്.
രാജ്യത്തിന്റെ വിദ്യാസമ്പന്നരും ,ശാരീരിക - മാനസിക ആരോഗ്യവുമുള്ളവരുമായി കൂട്ടുകാർക്കു വരുവാനുള്ള അവകാശം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണു ശിശുദിനം ആഘോഷിക്കുന്നത്. കൂടാതെ മറ്റുള്ളവരുമായി സൗഹൃദവും മൂല്യബോധവും പങ്കിടുവാനുള്ള ആഘോഷങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഇതിനുതകുന്ന പ്രവർത്തനങ്ങളാണ് എസ് വി വി നിലയം ആസൂത്രണം ചെയ്തത്.
K g , L P , വിഭാഗം കൂട്ടുകാർ എസ വി വി നിലയത്തിൽ രാവിലെ ഒത്തുചേർന്നു. കൂട്ടുകാരുടെ പ്രധാന മന്ത്രിമാർ ചേർന്ന് ശിശുദിനാഘോഷ സമ്മേളനം ആരംഭിച്ചു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ. ശ്രീകണ്ഠൻ നായർ മുഖ്യ അതിഥിയായിരുന്നു. സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി പ്രമൽ കൃഷ്ണ , പ്രതുൽ കൃഷ്ണ ഉൽഘാടനം ചെയ്തു. തുടർന്ന് വേദിയിൽ ഉപവിഷ്ടരായിരുന്ന വിശിഷ്ട വ്യക്തികൾ കൂട്ടുകാരാ പരിചയപെട്ടു . തുടർന്ന് പ്രിൻസിപ്പൽ ശിശുദിന സന്ദേശം നൽകുകയുണ്ടായി.
സദസ്സിലെ വിശിഷ്ട വ്യക്തികൾ -
വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ- അഭിജിത് എ ബി
ജവഹർ ലാൽ നെഹ്‌റു - പ്രമൽ കൃഷ്ണ & പ്രതുൽ കൃഷ്ണ
മഹാത്മാ ഗാന്ധി -പ്രഗ്ലാഡ് കൃഷ്ണ & വിഘ്‌നേശ് ചന്ദ്രൻ
ഹിന്ദു - വാസുദേവ്
ക്രിസ്ത്യാനി - സഞ്ജിത് എസ് എസ്
മുസൽമാൻ - അൽത്താഫ്
മദർ തെരേസ - ശ്രീഷ ശ്രീരാഗ്
തുടഗിയവർ ആയിരുന്നു. ഓരോരുത്തരും അവരവരുടെ വേഷവിദാനങ്ങളിൽ ഭംഗിയായിരുന്നു. തുടർന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും സന്ദേശങ്ങൾ നൽകുകയുണ്ടായി. കൊച്ചു കുട്ടികളുടെ ആക്ഷൻ സോങ്ങുകളും L P വിഭാഗം കുട്ടികളുടെ സംഘ ഗാനവും ദേശഭക്തി ഗാനവും വളരെ ഹൃദ്യമായിരുന്നു . എന്തുകൊണ്ടും വർണ ശബളവും ഹൃദയ സ്പര്ശിയുമായിരുന്നു എല്ലാ പ്രവർത്തനങ്ങളും.
ഉച്ചക്ക് ശേഷം ശിശുദിനാഘോഷ റാലിയും നടത്തുകയുണ്ടായി ...
നെഹ്രുവിന്റെ ജീവ മുഹൂർത്തങ്ങൾ ചുവടെ ചേർക്കുന്നു.
1889 -ജനനം
1905 - വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക്.
1907 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ.
1912 - ബാരിസ്റ്റർ ബിരുദവുമായി ലണ്ടനിൽ നിന്ന് മടക്കം.
1915 - അലഹബാദിൽ ആദ്യത്തെ പൊതു സമ്മേളന പ്രസംഗം .
1916 - ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജിയെ ആദ്യമായി കാണുന്നു.
കമല കൗളിനെ വിവാഹം ചെയ്തു.
1917 - ഇന്ദിരാ ഗാന്ധിയുടെ ജനനം .
1920 - ഗാന്ധിജിയുടെ നിസ്സഹരണ - അഹിംസ -സ്വരാജ് പ്രെസ്ഥാനങ്ങളിൽ സജീവമാകുന്നു.
1921 - ആദ്യമായി അറസ്റ്റു വരിക്കുന്നു.
1923 - കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
1926 - യൂറോപ്പ് - സോവിയറ്റ് യൂണിയൻ പര്യടനങ്ങൾ .
1929 - കോൺഗ്രസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടു .
1930 - സിവിൽ നിയമലംഘന സമരം- അറസ്റ്റു .
1931 - പിതാവിന്റെ മരണം .ഗാന്ധിജിയോടൊപ്പം അറസ്റ്റു.
1934 - "ഗ്ലിൻസസ് ഓഫ് വേൾഡ് ഹിസ്റ്ററി " പുറത്തിറക്കി.
1942 - ക്വിറ് ഇന്ത്യ സമരത്തിൽ പങ്കാളിയായി.
1946 - ഡിസ്‌കവറി ഓഫ് ഇന്ത്യ പുറത്തിറക്കി.
1947 - ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നു .
1950- പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നു.
1953 - ചേരി ചേര നയം പ്രശംസിക്കപെടുന്നു.
1962 - ചൈനയുമായി യുദ്ധം .
1964 - മെയ് 27 മരണം.
നെയ്യാറ്റിൻകര സബ് ജില്ലാ ശാസ്ത്രമേള
ഇക്കഴിഞ്ഞ നെയ്യാറ്റിൻകര സബ് ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ ഒട്ടനവധി സമ്മാനങ്ങൾ എസ് വി വി നിലയം നേടുകയുണ്ടായി. സമ്മാനം നേടിയ കൂട്ടുകാർക്കു എസ് വി വി നിലയത്തിന്റെയും സ്വാമിയുടെയും അഭിനന്ദനങ്ങൾ. സമ്മാനാര്ഹരായ കൂട്ടുകാർ പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ എന്നിവരോടൊപ്പം .......................................................
സമ്മാനാർഹരായവർ
സയൻസ്
H S S വിഭാഗം - പ്രഭുൽ .H .S (+1 B) A grade second
മാനേശ്വർ (+1 B) A grade second
H S വിഭാഗം - ആദിത്യ കൃഷ്ണൻ .S (8 B) A grade second
ഗോവിന്ദ് .G .S (8 B) A grade second
I T വിഭാഗം
H S വിഭാഗം - അഭിനവ് .A .B (9 B ) ഡിജിറ്റൽ പെയിന്റ് A grade first
സോഷ്യൽ സയൻസ്
H S വിഭാഗം - അലൻ വിൽസ് (10 A )A grade first
നിധീഷ് കുമാർ (10 A )A grade first
വർക്ക് എക്സ്പീരിയൻസ്
H S S വിഭാഗം - ദേവി .കെ.ഉദയൻ (+2 A ) -അഗര്ബത്തി മേക്കിങ് -A grade second
ആദർശ് ദേവ് (+1 B )-ക്ലേ മോഡൽ -A grade second
അഖിൽ. W(+2 B )-ബാഡ്മിന്റൺ നെറ്റ് മേക്കിങ് -A grade second
H S വിഭാഗം - നവ്യ (9 D)-അഗര്ബത്തി മേക്കിങ് -A grade second
അഞ്ജലി ഉണ്ണി (9 D )- ബീഡ്‌സ് വർക്ക്- A grade second
അമൽ വിജയ് (10 C )- വുഡ് വർക്ക്- A grade first
U P വിഭാഗം - ദേവനന്ദ (7 B) ബീഡ്‌സ് വർക്ക്- A grade second
ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ ,അധ്യാപകർക്കും , രക്ഷാകർത്തകൾക്കും , കുട്ടികൾക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ................
വീണ്ടും പുത്തൻ വിശേഷങ്ങളുമായി
സ്വാമി ..................................