Wednesday, 31 August 2016

സെപ്റ്റംബര്‍ 5 - അദ്ധ്യാപകദിനം



 സെപ്റ്റംബര്‍ 5 - അദ്ധ്യാപകദിനം
 



  ഈ  സുദിനത്തിൽ ചില  നുറുങ്ങുചിന്തകൾ 


മികവിന്റെ  കേന്ദ്രങ്ങളാക്കി  നമ്മുടെ 

വിദ്യാലങ്ങളെ  മാറ്റണമെങ്കിൽ  

കുട്ടികളുടെ  കഴിവുകൾ  മുഴുവനും 

പ്രകടിപ്പിക്കുവാൻ അവരെ 

സജ്ജമാക്കുവാനുള്ള സാഹചര്യം  അവിടെ  

സൃഷ്ടിക്കപ്പെടണം . ഒരു  

വിദ്യാലയത്തിന്റെ  ജയപരാജയങ്ങൾ  അതിന്റെ 

ലഷ്യങ്ങളെ 

യാഥാർധ്യമാക്കുന്നത്  അദ്ധ്യാപക  

സുഹൃത്തുക്കളിൽ  നിഷിപ്തമായിരിക്കുന്നു


നിങ്ങൾ  ഭാഗ്യവാനായ  ഒരു അധ്യാപകനെങ്കിൽ 

നിങ്ങളുടെ  കൂട്ടുകാർ  

ആനന്ദകരമായി -----നിശ്ശബ്ദതയോടെ -----നിങ്ങളെ  

ഓർക്കുന്നുണ്ടാകും 

------- അതുപോലെ ഒരു 

വിദ്യാർത്ഥിയുംവിഡ്ഢികളാക്കപ്പെട്ടിരിക്കില്ല -------- 

അവർ സജീവമായി---------ആസ്വദിച്ച  

വികാരാതീവ്രതയോടെ  നിങ്ങളുടെ 

ക്ലാസ്സ്‌റൂം  പ്രവർത്തനങ്ങളിൽ  പങ്കെടുത്തിരിക്കും 



ഒരു നല്ല അദ്ധ്യാപകൻ ------------- 

 
  1.  ഒരു നല്ല അക്കാദമിക ലീഡറായിരിക്കണം അദ്ധ്യാപകന്‍-
  2. അദ്ധ്യാപകര്‍- മികച്ച ഒരു ഗവേഷകനായിരിക്കണം -
  3. അന്തര്‍ജ്ഞാന സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ധാരണ
  4. സ്വഭാവ ശുദ്ധിയും സത്യസന്ധതയും ഉണ്ടായിരിക്കണം.
  5. വൈകാരികതയും നര്‍മ്മബോധവും ഉണ്ടായിരിക്കണം.


 ഔദ്യോഗികമായ സ്വയം വികാസത്തിലേയ്കുള്ള 

 പ്രയാണത്തിന്ഒരു മഹാനായ അദ്ധ്യാപകന്‍ 

 എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം.  
  
 തന്‍റെ അറിവ് സ്ഥിരമല്ലെന്നും അത് വളര്‍ച്ചയ്ക്ക് 

 വിധേയമാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം.  

 തന്‍റെ പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ക്ക് വേണ്ട 

 പഠനപദ്ധതിയുടെ അടിത്തറ പാകുന്നത്-  

 ആസൂത്രണം .... അവലോകനം.......ശരിയായ 

 പഠനാന്തരീക്ഷം സൃഷ്ടിക്കല്‍....... സ്വയം 

 വികാസം........ എന്നിവയാണ് അവ..

Thursday, 25 August 2016

സ്കൂൾ യുവജനോത്സവം 2016 

                          

                                       പരീക്ഷ തിരക്കിലാണ് അധ്യാപകരും കുട്ടികളും. എന്നാലും രണ്ടാം ടേമിന്റെ സമയക്കുറവു കാരണം നമ്മുടെ സ്കൂളിലെ കൊച്ചുകലാകാരന്മാരുടെ മാറ്റുരക്കാനുള്ള വേദിയായ സ്കൂൾ യുവജനോത്സവം ഇന്ന് ആരംഭിച്ചു. 26/08/16 നു ഉൽഘാടന സമ്മേളനം PTA പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ കുടുകയുണ്ടായി. പ്രസ്‌തുത സമ്മേളനത്തിൽ സ്വാഗതം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ശ്രീകണ്ഠൻ നായർ പറയുകയുണ്ടായി. കലാമത്സരങ്ങളുടെ ഉൽഘാടനം നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ  MLA യായ ശ്രീ.ആൻസലൻ നിർവ്വഹിച്ചു. വളരെ ഗംഭീരമായ ചടങ്ങുകൾക്കു ശ്രീ  ഷൈൻ രാജ്   കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 3 വേദികളിലായി കലാമത്സരങ്ങളുടെ അരങ്ങു ഉണർന്നു. ഇരുപത്തിയേഴാം തീയതി വൈകുന്നേരം മത്സരങ്ങൾ അവസാനിക്കും. 



                                                                                   

                                              25 നു വൈകുന്നേരം തീർത്ഥപാദ മണ്ഡപത്തിൽ നടന്ന ശ്രീ വിദ്യാധിരാജ സ്വാമികളുടെ ജയന്തി ആഘോഷങ്ങളുടെ ഉത്‌ഘാടനത്തിൽ ഈ സ്കൂളിലെ എല്ലാ അധ്യാപകരും അനദ്ധ്യാപകരും  പങ്കെടുത്തു. ഈ യോഗത്തിൽ എൻ. ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ചു. ഉത്‌ഘാടനം  ശ്രീ . ആർ . രാമചന്ദ്രൻ നായർ അവർകൾ നിർവഹിച്ചു. പ്രൊഫ . സി.ജി. രാജഗോപാൽ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു .പ്രഭാഷണം ഡോ . നന്ത്വത് ഗോപാലകൃഷ്ണൻ . കൃതജ്ഞത ശ്രീ . പി .ഗോപിനാഥൻ നായർ നിർവഹിച്ചു.

Sunday, 21 August 2016

ക്വി റ്റ്  ഇന്ത്യ  - 75th   വാർഷികം 

                                       
                         
              

                 
     

        ക്വി റ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻറെ പ്രസസ്തി കുട്ടികളിലെത്താൻ ആഗസ്ത് 8 ആം തീയതി ഒരു പ്രേത്യേക സ്കൂൾ അസെംബ്ലി സോ ഷ്യൽ സയൻസ്‌ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.അസെംബ്ലിയിൽ  മൺ മറഞ്ഞ ധീര ദേശാഭിമാനികൾക്കു ആദരാഞ്ജലികൾ അർപ്പിച്ചു .         
        ക്വി റ്റ് ഇന്ത്യാ പ്രസ്ഥാനത്തിനെ പറ്റി കുട്ടികൾക്ക് മനസിലാക്കുവാൻ സ്കൂൾ പ്രിൻസിപ്പൽ ,ക്ലബ് കൺവീനർ  ശ്രീമതി ആർ .എൽ .ശ്രീകല  എന്നിവർ പ്രഭാഷണം നടത്തി .തദവസരത്തിൽ കുട്ടികൾ തയ്യാറാക്കിയ കൊളാഷുകൾ  പ്രകാശനം ചെയ്തു 

Thursday, 18 August 2016

ചിങ്ങം ഒന്ന് കർഷകദിനം

ചിങ്ങം ഒന്ന്    കർഷകദിനം 

   ഈ വർഷത്തെ കർഷകദിനം എസ് വി വി നിലയം സമുചിതമായി ആഘോഷിച്ചു . ആഘോഷങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്രീകണ്ഠൻ നായർ മലക്കറി തൈകൾ നട്ട് ഉൽഘാടനം ചെയ്തു. അതോടൊപ്പം കൃഷിയുടെ മാഹാത്മ്യത്തെയും അതിൻറെ പഠന പ്രക്രിയയിലെ അനിവാര്യതയെയും കുറിച്ച് സാ ർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്കൗട്ട് മാസ്റ്ററും കുട്ടികളും ചേർന്ന് തൈകൾ നടുകയും ചെയ്തു. ഇങ്ങനെ ഒരു അടുക്കളത്തോട്ടം തയ്യാറാക്കി.

 

 

                           
                        
   

Monday, 15 August 2016

INDEPENDENCE DAY 2016



 സ്വാതന്ത്ര്യ ദിനാഘോഷം 2016 

ഇന്ന് ഇന്ത്യയുടെ ഏഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .ബഹുമാനപെട്ട പ്രിൻസിപ്പൽ ഉൽഘാടനവും സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശവും നൽകി.



 

 

 

 

 

 

 

 

   

 

 

 

"Pathaka Vandanam " by School Choir 

 

Release of Independence Day Souvenir  and 

                collage by Principal

 

Teachers and student representatives delivered Independence Day message




Malayala Manorama's "vayanakalari" was inaugurated by lions club president Hrishikesh Kumar.


School band troupe delivered a patriotic song

 

Patriotic songs were recited in various languages by School choir and was led by Smt.Meenambika.
The program was concluded by playing the tune of  full version of National Anthem.