Thursday, 25 August 2016

സ്കൂൾ യുവജനോത്സവം 2016 

                          

                                       പരീക്ഷ തിരക്കിലാണ് അധ്യാപകരും കുട്ടികളും. എന്നാലും രണ്ടാം ടേമിന്റെ സമയക്കുറവു കാരണം നമ്മുടെ സ്കൂളിലെ കൊച്ചുകലാകാരന്മാരുടെ മാറ്റുരക്കാനുള്ള വേദിയായ സ്കൂൾ യുവജനോത്സവം ഇന്ന് ആരംഭിച്ചു. 26/08/16 നു ഉൽഘാടന സമ്മേളനം PTA പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ കുടുകയുണ്ടായി. പ്രസ്‌തുത സമ്മേളനത്തിൽ സ്വാഗതം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ശ്രീകണ്ഠൻ നായർ പറയുകയുണ്ടായി. കലാമത്സരങ്ങളുടെ ഉൽഘാടനം നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ  MLA യായ ശ്രീ.ആൻസലൻ നിർവ്വഹിച്ചു. വളരെ ഗംഭീരമായ ചടങ്ങുകൾക്കു ശ്രീ  ഷൈൻ രാജ്   കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 3 വേദികളിലായി കലാമത്സരങ്ങളുടെ അരങ്ങു ഉണർന്നു. ഇരുപത്തിയേഴാം തീയതി വൈകുന്നേരം മത്സരങ്ങൾ അവസാനിക്കും. 



                                                                                   

                                              25 നു വൈകുന്നേരം തീർത്ഥപാദ മണ്ഡപത്തിൽ നടന്ന ശ്രീ വിദ്യാധിരാജ സ്വാമികളുടെ ജയന്തി ആഘോഷങ്ങളുടെ ഉത്‌ഘാടനത്തിൽ ഈ സ്കൂളിലെ എല്ലാ അധ്യാപകരും അനദ്ധ്യാപകരും  പങ്കെടുത്തു. ഈ യോഗത്തിൽ എൻ. ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ചു. ഉത്‌ഘാടനം  ശ്രീ . ആർ . രാമചന്ദ്രൻ നായർ അവർകൾ നിർവഹിച്ചു. പ്രൊഫ . സി.ജി. രാജഗോപാൽ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു .പ്രഭാഷണം ഡോ . നന്ത്വത് ഗോപാലകൃഷ്ണൻ . കൃതജ്ഞത ശ്രീ . പി .ഗോപിനാഥൻ നായർ നിർവഹിച്ചു.

No comments: