Wednesday, 30 November 2016

വീണ്ടും സമ്മാന പെരുമഴയുമായി  
                        എസ് . വി .വി  നിലയം ............
         2016  ലെ സംസ്ഥാന പ്രവർത്തി  പരിചയ ശാസ്ത്ര - ഗണിത .ഐ റ്റി മേളയിൽ പങ്കെടുത്ത 2  കൂട്ടുകാർ പ്രവൃത്തി പരിചയ മേളയിൽ സമ്മാനർഹരായി. എസ് . വി. വി നിലയത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് സ്വാമിയുടെ അഭിനന്ദനങൾ.
   

ഷൊർണൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ  (പ്രവർത്തി പരിചയം ) on  the  spot വിഭാഗം,

 Wood  Work- ൽ A grade  നേടിയ Amal  Vijay - 10th സ്റ്റാൻഡേർഡ് .

 

 

 Agarbathy  Making  - ൽ  A  grade  നേടിയ         Devi. k .Udayan (+2 ). 

 

ബോധവൽക്കരണ ക്ലാസ്സുകളുടെ അനിവാര്യത  മുന്നിൽ കണ്ടു ഉപഭോകൃത സംസ്‍കാരം വളർത്തുവാനായി കുട്ടികൾക്കു ശ്രീ    തുളസീധരൻ സർ ന്റെ     നേതൃത്വത്തിൽ ക്ലാസ് നടത്തുകയുണ്ടായി. വളരെയധികം വിജ്ഞാനപ്രധമായിരിന്നു പ്രസുസ്ത  ക്ലാസ്. സ്കൂളിൽ നടത്തിയ ഒരു മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ ക്ലാസിലേക്കു കുട്ടികളെ തെരെഞ്ഞെടുത്തത്. 



എസ്  . വി .വി  നിലയത്തിലെ സ്കൗട്ട് ഗ്രൂപ്പ് ന്റെ നേതൃത്വത്തിൽ ഒരു മലക്കറിത്തോട്ടം തയ്യാറാക്കി. കുട്ടികളിൽ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും കൃഷിയുടെ സൗന്ദര്യവും , അതിലൂടെ ലഭിക്കുന്ന മനസികാനന്ദവും തിരിച്ചറിയാൻ ഈ പ്രോജക്ടിലൂടെ കഴിഞ്ഞു. മലക്കറി തോട്ടത്തിലെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്രീകണ്ഠൻ നായർ സർ നടത്തുകയുണ്ടായി. തദവസരത്തിൽ വൈസ് പ്രിൻസിപ്പൽ ,സ്കൗട്ട് മാസ്റ്റർ ,  അദ്ധ്യാപകർ കുട്ടികൾ എന്നിവർ സന്നിധരായിരിന്നു .

 

 

 

 

 വീണ്ടും എസ് വി വി നിലയത്തിന്റെ അഭിമാനമായി തീർന്ന പ്രതിഭകൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നിർത്തുന്നു .

വീണ്ടും പുത്തൻ വിശേഷങ്ങളുമായി  സ്വാമി.............






Thursday, 24 November 2016

വീണ്ടും സമ്മാനങ്ങളുമായി എസ്.വി.വി.നിലയം 


                              ചിന്മയ സ്കൂളിൽ വച്ച് നടന്ന കേരളീയം പ്രശ്നോത്തരിയിൽ നമ്മുടെ സ്കൂളിൽ നിന്നും 4 കൂട്ടുകാർ പങ്കെടുത്തു. മത്സരത്തിൽ 3-ആം സ്ഥാനം നേടുകയും ചെയ്തു. 




അഭിനന്ദ് .എസ് .വി         -9 A 
ഗോകുൽ .എസ് .പി         -10 A 
റോഷൻ .ആർ .എസ്       -10 C 
സിംജേഷ് .എസ് .ജി         -9 E 
                      ഇവരെ സജ്ജരാക്കിയ സാമൂഹ്യപാഠം അദ്ധ്യാപിക ശ്രീമതി. ആർ.എം.പ്രിയ ടീച്ചറിനും               പ്രിൻസിപ്പലിനും കൂട്ടുകാർക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ.


സ്കൗട്ട് ആൻഡ് ഗൈഡ് ഹരിത വിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉൽഘാടനത്തിൽ എസ്.വി.വി നിലയത്തിലെ കുട്ടികളും പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് .............

Tuesday, 22 November 2016

നിലച്ചു .................. മുരളീരവം .....................

                                       എട്ടു പതിറ്റാണ്ടു നീണ്ട സംഗീത തപസിലൂടെ കർണാടക സംഗീതത്തെ ധന്യമാക്കിയ ഈ നൂറ്റാണ്ടിലെ മഹാനായ പത്മവിഭൂഷൺ ഡോ.എം.ബാല മുരളി കൃഷ്ണക്ക് 'സ്വാമി 'യുടെ ആദരാഞ്ജലികൾ . പകരം വയ്ക്കാനില്ലാത്ത മാതൃകാപരമായ ജീവിതവും സംഗീതവും ആയിരുന്നു അവധൂത ഗായകന്റെ മുഖമുദ്ര.



      സംസ്ഥാന സ്കൂൾ കായിക മേളയിൽ എസ്  വി വി നിലയത്തിലെ ഗോകുൽ കൃഷ്ണ ആർ ബാൾ ബാഡ്മിന്റണിൽ പങ്കെടുക്കുകയും വെങ്കല മെഡൽ നേടുകയും ചെയ്തു. ഈ കൂട്ടുകാരന്  സ്വാമിയുടെ ആഭിനന്ദനങ്ങൾ ..

        
          
വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി................................ 
തിരുവനന്തപുരം റവന്യു ജില്ലാ മത്സരത്തിൽ വിവിധ ഇനങ്ങളിലായി ഒട്ടേറെ പ്രതിഭകൾ പങ്കെടുത്തു. ശാസ്ത്രമേളയിൽ ഒരു നൂതനമായ ആശയം ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച എക്സ്ബിറ്റ് ചുവടെ കാണുന്നു. 




തത്സമയ മത്സരങ്ങളിലും പങ്കെടുത്തു സംസ്ഥാന തലത്തിലേയ്ക്ക് 2 പേർ തെരെഞ്ഞെടുക്കപ്പെട്ടു. 
  • അമൽ വിജയ് 
  • ദേവി .കെ. ഉദയൻ


റവന്യു മേളയിൽ അഭിമാനമായ പ്രകടനങ്ങൾ കാഴ്ചവച്ച പ്രതിഭകൾക്ക് 'സ്വാമി' യുടെ അഭിനന്ദനങ്ങൾ ....................


                         മുൻ ചീഫ് സെക്രട്ടറിയും നമ്മുടെ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ശ്രീ.രാമചന്ദ്രൻ നായർക്ക് തിരുവല്ലം ബി. എൻ . വി ഗ്രൂപ്പ് സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.അച്യുതൻ നായർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ബഹു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് നൽകുകയുണ്ടായി. തദവസരത്തിൽ നെയ്യാറ്റിൻകര എസ് .വി.വി.നിലയത്തിലെ പ്രിൻസിപ്പൽ ,അധ്യാപകർ,കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപെട്ട ശ്രീ.രാമചന്ദ്രൻ നായർ സാറിന് സ്വാമിയുടെ പ്രണാമം.............



         നവംബര് 19,20,21 തീയതികളിലായി തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ വെച്ച് നടന്ന വിദ്യാധിരാജ കലോത്സവത്തിൽ നെയ്യാറ്റിൻകര എസ്.വി.വി.നിലയം പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മത്സരങ്ങളിലെ കല പ്രതിഭകളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
  • ബാലശങ്കർ .എസ് 
  • സെയ്യദ് .എസ് 
  • രാഹുൽ ബാലു കേശവ് 
  • നന്ദന .ജി.നായർ







 3 ദിനങ്ങളിലായി നടന്ന മത്സരത്തിൽ ഒട്ടേറെ കലാ  പ്രതിഭകൾ തങ്ങളുടെ മാറ്റുരച്ചു. കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങൾ വളരെയേറെ 
പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും സ്വാമിയുടെ നന്ദി. ...രേഖപ്പെടുത്തുന്നു. 
             ഇന്നത്തെ വിദ്യാർഥി സമൂഹത്തെയും രക്ഷകർത്താക്കളെയും അങ്കലാപ്പിക്കുന്ന മഹാ വിപത്താണ് വിവിധ തരം മയക്കുമരുന്ന്................... കാഴ്ച്ചയിൽ സുന്ദരനാണെങ്കിലും ഈ വിപത്ത് ഒരു സമൂഹത്തെ ഒറ്റയ്ക്ക് കാർന്നു തിന്നുന്നു. അത്രയ്ക്ക് ഭീകരനാണിവൻ .................. 
ഒരു പക്ഷെ ഇവൻ താനറിയാതെയാണ് തന്നെ സമീപിക്കുന്നത് എന്ന തിരിച്ചറിവ് ഓരോ കുട്ടിക്കും ഉണ്ടാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ   ചതിക്കുഴികളിൽ വീഴുകയും കരകയറാനാകാതെ ഇന്നത്തെ തലമുറ ഉഴലുകയും ചെയ്യുന്നു. ഇതിനെതിരെ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ് .ഒരു പക്ഷെ ഈ മായാലോകത്തിൽ കുട്ടികൾ സഞ്ചരിക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് മാതാപിതാക്കളാണ്. നിർഭാഗ്യമെന്നു പറയട്ടെ അവരാണ് അവസാനം അറിയുന്നവർ. ..............
ദൈവം ഏറ്റവും മനോഹരമായ് നെയ്തെടുത്ത ബന്ധമാണ് അമ്മയും കുഞ്ഞും.  ഈ ബന്ധം ഊഷ്മളമായാൽ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം...
ഈ ചതിക്കുഴികളിൽ വീഴാതിരിക്കാനും നല്ല നാളെയുടെ പൗരന്മാരായി തീരാനും ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ടു ബഹു.നെയ്യാറ്റിൻകര excise circle inspector ശ്രീ.വി.രാജസിംഗിന്റെ               
നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ എസ്.വി.വി.നിലയം സന്ദർശിക്കുകയും ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. കുട്ടികളുടെ മനസിലേക്ക് ഈ ഭീകരതയെ കുറിച്ചുള്ള ചില അറിവിന്റെ മുത്തുകൾ വിതറുവാൻ 
ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു. 




ആമുഖമായി ബഹു.പ്രിൻസിപ്പൽ വിഷയാവതരണം നടത്തുകയുണ്ടായി. തുടർന്ന് ക്ലാസുകൾ നടത്തി. അവസാനം വൈസ് പ്രിൻസിപ്പൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വീണ്ടും പുത്തൻ വിശേഷങ്ങളുമായി സ്വാമി................................




 

Tuesday, 15 November 2016


എസ്  വി  വി  നിലയത്തിലെ ശിശുദിനാഘോഷം 

           

  നവംബർ 14 ....... പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അല്ല .... കുട്ടികളുടെ ചാച്ചാജിയുടെ ജന്മദിനം - നാം ശിശുദിനമായി ആഘോഷിക്കുന്നു. ആനന്ദത്തിന്റെയും അതിലേറെ , ആകാംഷയുടെയും, ശൈശവാഘോഷത്തിന്റെയും ദിനമാണിത്.
                   രാജ്യത്തിന്റെ വിദ്യാസമ്പന്നരും ,ശാരീരിക - മാനസിക ആരോഗ്യവുമുള്ളവരുമായി കൂട്ടുകാർക്കു വരുവാനുള്ള അവകാശം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണു ശിശുദിനം ആഘോഷിക്കുന്നത്. കൂടാതെ മറ്റുള്ളവരുമായി സൗഹൃദവും മൂല്യബോധവും പങ്കിടുവാനുള്ള   ആഘോഷങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.  ഇതിനുതകുന്ന പ്രവർത്തനങ്ങളാണ് എസ് വി വി നിലയം ആസൂത്രണം ചെയ്തത്. 
                  K g , L P , വിഭാഗം കൂട്ടുകാർ എസ വി വി നിലയത്തിൽ രാവിലെ ഒത്തുചേർന്നു. കൂട്ടുകാരുടെ പ്രധാന മന്ത്രിമാർ ചേർന്ന് ശിശുദിനാഘോഷ സമ്മേളനം ആരംഭിച്ചു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ. ശ്രീകണ്ഠൻ നായർ മുഖ്യ അതിഥിയായിരുന്നു. സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി പ്രമൽ കൃഷ്ണ , പ്രതുൽ കൃഷ്ണ         ഉൽഘാടനം ചെയ്തു. തുടർന്ന് വേദിയിൽ ഉപവിഷ്ടരായിരുന്ന വിശിഷ്ട വ്യക്തികൾ കൂട്ടുകാരാ പരിചയപെട്ടു . തുടർന്ന് പ്രിൻസിപ്പൽ ശിശുദിന സന്ദേശം നൽകുകയുണ്ടായി.
 

 





സദസ്സിലെ വിശിഷ്ട വ്യക്തികൾ -
വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ- അഭിജിത് എ ബി 
ജവഹർ ലാൽ നെഹ്‌റു - പ്രമൽ കൃഷ്ണ & പ്രതുൽ കൃഷ്ണ 
മഹാത്മാ ഗാന്ധി -പ്രഗ്ലാഡ്‌ കൃഷ്ണ & വിഘ്‌നേശ് ചന്ദ്രൻ 
ഹിന്ദു - വാസുദേവ് 
ക്രിസ്ത്യാനി - സഞ്ജിത് എസ് എസ് 
മുസൽമാൻ - അൽത്താഫ് 
മദർ തെരേസ - ശ്രീഷ ശ്രീരാഗ് 
           തുടഗിയവർ ആയിരുന്നു. ഓരോരുത്തരും അവരവരുടെ വേഷവിദാനങ്ങളിൽ ഭംഗിയായിരുന്നു. തുടർന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും സന്ദേശങ്ങൾ നൽകുകയുണ്ടായി. കൊച്ചു കുട്ടികളുടെ ആക്ഷൻ സോങ്ങുകളും L P വിഭാഗം കുട്ടികളുടെ സംഘ ഗാനവും ദേശഭക്തി ഗാനവും വളരെ ഹൃദ്യമായിരുന്നു . എന്തുകൊണ്ടും വർണ ശബളവും ഹൃദയ സ്പര്ശിയുമായിരുന്നു എല്ലാ പ്രവർത്തനങ്ങളും.


 

 ഉച്ചക്ക് ശേഷം ശിശുദിനാഘോഷ റാലിയും നടത്തുകയുണ്ടായി ...




നെഹ്രുവിന്റെ ജീവ മുഹൂർത്തങ്ങൾ ചുവടെ ചേർക്കുന്നു.

1889 -ജനനം 
1905 - വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക്.
1907 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ. 
1912 - ബാരിസ്റ്റർ ബിരുദവുമായി ലണ്ടനിൽ നിന്ന് മടക്കം. 
1915 - അലഹബാദിൽ ആദ്യത്തെ പൊതു സമ്മേളന പ്രസംഗം .
1916 - ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ   ഗാന്ധിജിയെ      ആദ്യമായി കാണുന്നു. 
           കമല കൗളിനെ വിവാഹം ചെയ്തു. 
1917 - ഇന്ദിരാ ഗാന്ധിയുടെ ജനനം .
1920 - ഗാന്ധിജിയുടെ നിസ്സഹരണ - അഹിംസ -സ്വരാജ് പ്രെസ്ഥാനങ്ങളിൽ സജീവമാകുന്നു.
1921 - ആദ്യമായി അറസ്റ്റു വരിക്കുന്നു.
1923 - കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 
1926 - യൂറോപ്പ് - സോവിയറ്റ് യൂണിയൻ പര്യടനങ്ങൾ .
1929 - കോൺഗ്രസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടു .
1930 - സിവിൽ നിയമലംഘന സമരം- അറസ്റ്റു .
1931 - പിതാവിന്റെ മരണം .ഗാന്ധിജിയോടൊപ്പം അറസ്റ്റു.
1934 - "ഗ്ലിൻസസ് ഓഫ് വേൾഡ് ഹിസ്റ്ററി " പുറത്തിറക്കി.
1942 - ക്വിറ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. 
1946 - ഡിസ്‌കവറി ഓഫ് ഇന്ത്യ പുറത്തിറക്കി.
1947 - ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നു .
1950- പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നു. 
1953 - ചേരി ചേര നയം പ്രശംസിക്കപെടുന്നു. 
1962 - ചൈനയുമായി യുദ്ധം .
1964 - മെയ് 27 മരണം. 


നെയ്യാറ്റിൻകര സബ് ജില്ലാ ശാസ്ത്രമേള 
                     ഇക്കഴിഞ്ഞ നെയ്യാറ്റിൻകര സബ് ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ ഒട്ടനവധി സമ്മാനങ്ങൾ എസ് വി വി നിലയം നേടുകയുണ്ടായി. സമ്മാനം നേടിയ കൂട്ടുകാർക്കു എസ് വി വി നിലയത്തിന്റെയും സ്വാമിയുടെയും അഭിനന്ദനങ്ങൾ. സമ്മാനാര്ഹരായ കൂട്ടുകാർ പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ എന്നിവരോടൊപ്പം .......................................................



സമ്മാനാർഹരായവർ 

സയൻസ് 
H S S വിഭാഗം - പ്രഭുൽ .H .S (+1 B) A grade second
                       മാനേശ്വർ (+1 B) A grade second 
 
H S വിഭാഗം - ആദിത്യ കൃഷ്ണൻ .S (8 B) A grade second
                   ഗോവിന്ദ് .G .S (8 B) A grade second
I T വിഭാഗം 

H S വിഭാഗം - അഭിനവ് .A .B (9 B )  ഡിജിറ്റൽ   പെയിന്റ്  A grade first 

 സോഷ്യൽ സയൻസ് 

H S വിഭാഗം - അലൻ വിൽസ് (10 A )A grade first 
                             നിധീഷ് കുമാർ (10 A )A grade first 


വർക്ക് എക്സ്പീരിയൻസ് 


H S S വിഭാഗം - ദേവി .കെ.ഉദയൻ (+2 A )          -അഗര്ബത്തി മേക്കിങ് -A grade second
ആദർശ് ദേവ് (+1 B )-ക്ലേ മോഡൽ -A grade second
അഖിൽ. W(+2 B )-ബാഡ്മിന്റൺ നെറ്റ് മേക്കിങ്  -A grade second  


 H S വിഭാഗം - നവ്യ (9 D)-അഗര്ബത്തി മേക്കിങ് -A grade second
അഞ്ജലി ഉണ്ണി (9 D )- ബീഡ്‌സ് വർക്ക്- A grade second
അമൽ വിജയ് (10 C )- വുഡ് വർക്ക്- A grade first 

U P വിഭാഗം - ദേവനന്ദ (7 B) ബീഡ്‌സ് വർക്ക്- A grade second



                      ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ ,അധ്യാപകർക്കും , രക്ഷാകർത്തകൾക്കും , കുട്ടികൾക്കും സ്വാമിയുടെ അഭിനന്ദനങ്ങൾ................ 

വീണ്ടും പുത്തൻ വിശേഷങ്ങളുമായി 
                                                               സ്വാമി ..................................








Sunday, 6 November 2016

ഒരു കേരള പിറവി കൂടി വീണ്ടും.........
                  2016 നവംബർ 1 കേരള പിറവി ദിനമായി ആചരിച്ചു. രാവിലെ പ്രേത്യേക അസംബ്ലി നടത്തുകയുണ്ടായി. ആഘോഷങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ഉൽഘാടനം ചെയ്തു. കേരള പിറവിയുടെ ഓര്മ പുതുക്കി വൈസ് പ്രിൻസിപ്പൽ ശ്രീ ഹൃഷികേശ് ഒരു സന്ദേശം നൽകുകയുണ്ടായി. തുടർന്ന് പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലുകയും കുട്ടികൾ ഏറ്റുപറയുകയും ചെയ്തു. അവസാനം ഒരു കേരളഗാനം ശ്രീമതി മീനാംബികയുടെ നേതൃത്വത്തിൽ ആലപിച്ചു. വളരെ മനോഹരമായിരുന്നു. 




 
                 അതി മനോഹരമായ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ഐക്യ കേരളം എന്ന് 60 വര്ഷം പൂർത്തിയാക്കുന്നു. ഈ അവസരത്തിൽ ചില നുറുങ്ങു ചിന്തകളാകട്ടെ......
വശ്യതയാർന്ന പുഴകൾ ,വയലുകൾ,വനങ്ങൾ,കായലുകൾ,മേടുകൾ കടൽത്തീരങ്ങൾ എന്നിവ ഉൾപ്പെട്ട അല്ലെങ്കിൽ ഇവയിൽ സമ്പന്നമായ കൃഷിവൈവിധ്യം നിറഞ്ഞ ഹരിതാഭ - അതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കപ്പെടുന്ന നമ്മുടെ കേരളം -
                   മലയാള ഭാഷ - ഭരണ ഭാഷയായി അംഗീകരിച്ചുകൊണ്ട് നാം മുന്നേറുമ്പോഴും ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗ സമർഥ്യത്തിൽ നാം പിന്നിലാണെന്നതാണ് സത്യം. ഇന്ന് മലയാള ഭാഷയ്ക്കു ശ്രെഷ്ഠ പദവി ലഭിച്ചു. ഭാഷ എന്ന ബോധം മലയാളിയെ സംബന്ധിച്ച് മലയാളത്തനിമ എന്ന ബോധമാണ്. ഇതിൽ ഗ്രാമത്തിന്റെ മണവും മമതയും കൊന്നപ്പൂവിന്റെ സൗന്ദര്യവും ഒക്കെ ഉണ്ട്. 
                  നാം നമ്മെത്തന്നെ തിരിച്ചറിയുന്നതിലൂടെ - ഈ തനിമ നിലനിർത്തുന്നതിലൂടെ സ്വന്തം പ്രവർത്തന മേഖല രൂപപ്പെടുത്തുന്നു. അതിനു വഴികാട്ടിയാകുന്നത് വിദ്യാഭ്യാസമാണ്.
                   ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഏറെ പ്രകീർത്തിച്ച കേരളം വികസന മാതൃകയുടെ നേടും തൂണുകളിൽ ഒന്നാണ് നാം കൈവരിച്ച വിദ്യാഭ്യാസ നേട്ടങ്ങൾ - 19 നൂറ്റാണ്ടു മുതൽ കേരളീയ സമൂഹം കടന്നു പോയ പാതകളിൽ എല്ലാം സാമൂഹിക സാംസ്‌കാരിക മാറ്റത്തിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. സമ്പൂർണ സാക്ഷരതാ സാർവദേശീയ സൗജന്യ വിദ്യാഭ്യാസം ഇവ നടപ്പിലാക്കിയ രീതി -സ്ത്രീ വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക ആരോഗ്യ  വിദ്യാഭ്യാസത്തിലെ മികവുകൾ അവയുടെ ഗുണനിലവാരം തുടങ്ങിയവ ലോകത്തിനു തന്നെ മാതൃകയായി തീർന്നു നമ്മുടെ കേരളം-
              ശാസ്ത്ര വികാസത്തെ അപഗ്രഥിച്ചാൽ ചുരുക്കം ചില മേഖലകളിൽ മാത്രമേ നാമമാത്രമായ പുരോഗതി കൈവരിച്ചിട്ടുള്ളു. പ്രത്യേകിച്ച് ഗവേഷണ രംഗങ്ങളിൽ. എന്നാൽ അവസാനത്തെ പത്തു വർഷത്തെ മാറ്റം വളരെ വലുതാണ് എന്നത് മാത്രമാണ് ഏക ആശ്വാസം. വരും കാലങ്ങളിൽ ഏറെ കാര്യമായ പുരോഗതി ഉണ്ടാകും എന്ന് നമുക്കു പ്രത്യാശികം. അത് നിങളുടെ കൈകളിലാണ്. നമുക്കു ഒരുമിച്ചു പ്രവർത്തിക്കാം.
അറുപത് പിന്നിട്ട കലാകേരളത്തെ വിശദീകരിക്കുവാൻ ഒരു പുസ്തകം തന്നെ വേണം. അത്രമാത്രം ധന്യവും ഹൃദ്യവുമാണ്.കാലാനുസ്തൃതമായ മാറ്റം കലയ്ക്കും സാഹിത്യത്തിനും സിനിമക്കും സംഗീതത്തിനും ഒക്കെ വന്നുകൊണ്ടിരുന്നു. എഴുത്തച്ഛൻ മുതൽ ഒ .എൻ. വി വരെ -ബാലൻ മുതൽ ആനന്ദം വരെ -ഇവ തികച്ചും സ്വാഭാവികമായ പരിണാമാമാണ് . 
                         കേരളം വളർന്നു കൊണ്ടിരിക്കുന്നു. മലയാളത്തനിമയും ശുദ്ധിയും സൂക്ഷ്മതയോടെ നില നിർത്തേണ്ട ബാധ്യത വളർന്നു വരുന്ന തലമുറയുടേതാണ്. അതിനു നിങ്ങൾക്ക് കഴിയട്ടെ. 
                          പുത്തൻ പ്രതീക്ഷകളുമായി വീണ്ടും ഒരു കേരളം പിറവിയെ പ്രതീക്ഷിച്ചുകൊണ്ടു നിർത്തുന്നു................

s v v നിലയത്തിലെ ശാസ്ത്ര- ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയ
 I T മേള വളരെ ആവേശത്തോടെ നടത്തപ്പെട്ടു. പങ്കാളിത്തം കൊണ്ടും അവതരണ മികവിലും ഉന്നത നിലവാരം പുലർത്തുകയുണ്ടായി. ശാസ്ത്ര പഠനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നു പോകാൻ പ്രദർശന വസ്തുക്കൾക്ക് കഴിഞ്ഞു. പ്രദർശനം എല്ലാ കുട്ടികൾക്കും കാണുവാനും അവയുടെ അന്തസത്ത വിശദീകരിക്കുവാനുമുള്ള അവസരം ഒരുക്കിയിരുന്നു.
                             








                  പഠനപ്രവർത്തനത്തിന്റ ഭാഗമായി കൂട്ടുകാർക്കു ലഭിക്കേണ്ട അറിവുകൾ നേരിട്ട്അനുഭവയോഗ്യമാക്കാൻ കഴിയുന്ന പനതന്ത്രമാണ് പഠന യാത്രകൾ. ഇത്‌  ഭംഗിയായി ആസൂത്രണം ചെയ്താൽ കുട്ടികളിൽ പല ശേഷികളും വളർത്തുവാൻ കഴിയും. ഈ നേടിയ അറിവുകളെ കോർത്തിണക്കിയ ഒരു യാത്ര വിവരണ കുറിപ്പ് ഒരു പുസ്തകമാക്കി മാറ്റുവാനും പ്രാദേശിക പാങ്ങളായി പുനരുപയോഗിക്കാനും കഴിയുമ് ഇതിനു ഉതകുന്ന രീതിയിൽ ഈ അധ്യയന വർഷത്തിലെ പത്താം  ക്ലാസ്സിലെ വിദ്യാർഥികളുടെ പഠന യാത്ര നടത്തുകയുണ്ടായി.വളരെ ഹൃദ്യവും മധുരിക്കുന്നതുമായ ഓർമ്മകൾ സമ്മാനിക്കുവാൻ ഈ യാത്രയ്ക്ക് കഴിഞ്ഞു.കേരളത്തിലെ ഏറ്റവും സുന്ദരമായ വയനാടും ഓടിയും ഉൾപ്പെടുത്തിയിരുന്നു യാത്ര. പ്രകൃതിയുടെ മനോഹാരിതയും ഒപ്പം വികൃതിയും ഭയാനകതയും ഒന്നിച്ചു ചേർന്ന നയന മനോഹരമായ കാഴ്ചകൾ- ഓർമയുടെ ചെപ്പിൽ സൂക്ഷിക്കുവാൻ കഴിയുന്ന അനുഭവമായിരുന്നു.കുട്ടികളും അധ്യാപകരും ഒന്നിച്ചു ചേർന്ന് 2 ദിവസം അനുസ്മരണീയമാക്കി.












    നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ഗണിത ശാസ്ത്രം 
h s വിഭാഗത്തിൽ "ആദിത്യൻ " h s s വിഭാഗത്തിൽ "ജിബിൻ രാജ്"  എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി .ഈ മിടുക്കർക്കു സ്വാമിയുടെ അഭിനന്ദനങ്ങൾ. 

 

       ജിബിൻ രാജ് 

 

      ആദിത്യൻ 

               എസ് .വി. വി നിലയത്തിലെ അംഗങ്ങൾ അശരണർക്കു താങ്ങായി - L .M .S അമരവിള സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ശ്യാം അനീഷിന് കരളിൽ അർബുദരോഗം ബാധിച്ചിരിക്കുന്നു. കരൾ പകുത്തു നൽകുവാൻ 'അമ്മ തയ്യാറായെങ്കിലും അതിനു ആവശ്യമായ തുക ഒരു ചോദ്യയചിഹ്നമാകുന്നു. അവശയായ ഈ കൊച്ചുകൂട്ടുകാരന് ഒരു കൈ സഹായം നൽകുവാൻ എസ്.വി.വി നിലയം തയ്യാറായി. ഞങ്ങളുടെ കുടുബാംഗങ്ങൾ സ്വരൂപിച്ച പതിനായിരം രൂപ കൂട്ടുകാരന്റെ കാനറ ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിനു പിന്നിൽ പ്രേരക ശക്തിയായ പ്രിൻസിപ്പൽ ശ്രീ. ശ്രീകണ്ഠൻ സാറിനും കുട്ടികൾക്കും 
അദ്ധ്യയാപകർക്കും മാറ്റംഗങ്ങൾക്കും സ്വാമിയുടെ അഭിനന്ദങ്ങൾ--
"ഈ കൂട്ടുകാരൻ എത്രയും പെട്ടന്ന് രോഗവിമുക്തനാക്കാൻ സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു."ഇനിയും ഇത്തരം അവസരങ്ങളിൽ ഒന്നിച്ചു കൈകോർക്കുവാൻ സന്നദ്ധരാണ് എന്ന പ്രതീക്ഷയോടെ നിർത്തുന്നു..

                       വീണ്ടും പുത്തൻ വിശേഷങ്ങളുമായി  സ്വാമി.......................